ഫോള്‍ഡറുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സ്വന്തം കമാന്‍ഡ്


വിന്‍ഡോസില്‍ സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്ത് അവിടെ നിന്ന് പ്രോഗ്രാമുകള്‍ ഓപ്പണ്‍ ചെയ്യുകയാണ് സാധാരണ എല്ലാവരും ചെയ്യാറ്. എന്നാല്‍ അതിന് പകരം റണ്‍ കമാന്‍ഡ് നല്കി പ്രോഗ്രാമുകള്‍ ഓപ്പണ്‍ ചെയ്യാനാവും. വിന്‍ഡോസ് കീയും R ഉം അമര്‍ത്തി ഇത് ഓപ്പണ്‍ ചെയ്യാം. തുടര്‍ന്ന് cmd, regedit തുടങ്ങിയ ഷോര്‍ട്ട് ഫോമുകള്‍ നല്കി പ്രോഗ്രാമുകള്‍ തുറക്കാം.

എന്നാല്‍ എല്ലാ പ്രോഗ്രാമുകള്‍ക്കും ഇത്തരം കമാന്‍ഡുകള്‍ ഉണ്ടാവില്ല. ഇത് എങ്ങനെ ലഭ്യമാക്കാമെന്ന് നോക്കാം.
ആദ്യം ഡെസ്ക്ടോപില്‍ എംപ്റ്റിയായ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് New > Shortcut ക്ലിക്ക് ചെയ്യുക.
Create Shortcut wizard തുറന്ന് വരുന്നിടത്ത് ഏത് ഫോള്‍ഡറിന്‍റെയോ ഫയലിന്‍റെയോ ആണോ ലൊക്കേഷന്‍ നല്കേണ്ടത് അത് ബ്രൗസ് ചെയ്യുക. ഇതിന് ശേഷം Next ക്ലിക്ക് ചെയ്യുക.
Create ru commands - Compuhow.com
അടുത്ത വിന്‍ഡോയില്‍ ഷോര്‍ട്ട് കട്ട് നല്കി Finish ക്ലിക്ക് ചെയ്യാം.ഇത് ചെയ്യുന്നതോടെ ഐക്കണ്‍ ഡെസ്ക്ടോപ്പിലേക്ക് ആഡ് ചെയ്യപ്പെടും.

തുടര്‍ന്ന് Win + R അമര്‍ത്തി %windir% എന്ന് കമാന്‍ഡ് ബോക്സില്‍ ടൈപ്പ് ചെയ്യുക.
ഇത് വിന്‍ഡോസ് ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യും. നേരത്തെ കട്ട് ചെയ്ത ഷോര്‍ട്ട് കട്ട് ഇവിടെ പേസ്റ്റ് ചെയ്യുക. ഇനി ഈ ഫോള്‍ഡര്‍ തുറക്കാന്‍ Win + R അടിച്ച് അതില്‍ ഫോള്‍ഡറിന്‍റെ പേര് നല്കി എന്ററടിച്ചാല്‍ മതി.

Comments

comments