റെഡ് വൈന് കോടതി വിലക്ക്


red wine postponed - Keralacinema.com
കഥ മോഷ്ടിച്ചെന്ന പരാതിയെത്തുടര്‍ന്ന് മോഹന്‍ലാല്‍ നായകനാകുന്ന റെഡ്‍വൈന്‍ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം കോടതി തടഞ്ഞു. നൗഫല്‍ ബ്ലാത്തൂരാണ് തന്‍റെ കഥയാണ് റെഡ്‍വൈനില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണിച്ച് പരാതി നല്കിയത്. തിരക്കഥാകൃത്തായ മാമന്‍ കെ. രാജനോട് പറഞ്ഞ കഥ ക്രെഡിറ്റ് നല്കാതെ സ്വന്തം പേരിലുപയോഗിക്കുകയായിരുന്നു. സംവിധായകന്‍ സലാം ബാപ്പു, നിര്‍മ്മാതാവ് ഗിരീഷ് ലാല്‍ എന്നിവവരെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ഈ മാസം ഇരുപത്തൊന്നിന് റിലീസ് വെച്ചിരിക്കുന്ന ചിത്രം കേസ് തീര്‍പ്പാക്കാനായില്ലെങ്കില്‍ തീയേറ്ററിലെത്താന്‍ വൈകും. മോഹന്‍ലാലിനൊപ്പം, ഫഹദ് ഫാസിലും, അസിഫ് അലിയും പ്രധാന വേഷങ്ങളില്‍ റെഡ് വൈനില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments