CottonTracks – നവീനമായ ബ്രൗസിങ്ങ് ഹിസ്റ്ററി


ഇന്‍റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ട ചില സൈറ്റുകളുണ്ടാവും, ഇവയില്‍ അവര്‍ സ്ഥിരമായി സന്ദര്‍ശനം നടത്താറുമുണ്ടാകും. ബ്രൗസറുകളെല്ലാം ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പം കിട്ടുവാന്‍ വേണ്ടി ബ്രൗസിങ്ങ് ഹിസ്റ്ററിയും, ബുക്ക് മാര്‍ക്ക് സൗകര്യങ്ങളും ലഭ്യമാക്കുന്നുമുണ്ട്.
Cottontrack - Compuhow.com
ഇതേ ആവശ്യമുള്ളതും എന്നാല്‍ വ്യത്യസ്ഥവുമായ ഒന്നാണ് CottonTracks . ക്രോം എക്സ്റ്റന്‍ഷനായ CottonTracks പരമ്പരാഗത ബ്രൗസിങ്ങ് എക്സ്റ്റന്‍ഷനുകളില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും.

ഇതൊരു റഫറന്‍സിന് സമാനമാണ്. നിങ്ങള്‍ സന്ദര്‍ശിച്ച് ഓരോ വെബ്പേജും ഇതില്‍ കാണാന്‍ സാധിക്കും. ഏറ്റവുമധികം സന്ദര്‍ശിക്കുന്ന സൈറ്റുകളെയും ഇതില്‍ എളുപ്പത്തില്‍ കണ്ടെത്താം. അതിനാല്‍ തന്നെ ബുക്ക് മാര്‍ക്കുകള്‍ ചെയ്യാതെ തന്നെ സൈറ്റുകള്‍ വീണ്ടും ബ്രൗസ് ചെയ്യുന്നതിന് ഇത് സഹായിക്കും.

ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യമ്പോള്‍ ഒരു C ബട്ടണ്‍ ബ്രൗസറില്‍ ഇന്‍സ്റ്റാളാവും. നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക. പേജ് ബ്ലര്‍ ചെയ്യുകയും അതിന് മേലെ പഴയ സൈറ്റുകള്‍ ടാബുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഓപ്പണ്‍ ചെയ്തിരുന്ന സൈറ്റിലേക്ക് മടങ്ങാന്‍ Go back to the page ല്‍ ക്ലിക്ക് ചെയ്താല്‍ മതി.

DOWNLOAD

Comments

comments