കൂള്‍ ട്വീക്ക്


ഫോട്ടോ എഡിറ്ററുകള്‍ ഉപയോഗിച്ച് പലകാര്യങ്ങളും ചെയ്യാം. ഉദാഹരണത്തിന് റീസൈസിങ്ങ്, വാട്ടര്‍ മാര്‍ക്കിങ്ങ്, ഡിസൈനിംഗ് എന്നിങ്ങനെ. എന്നാല്‍ ഫോട്ടോഷോപ്പുപോലുള്ള വലിയ പ്രോഗ്രാമുകള്‍ റണ്‍ ചെയ്യാതെ തന്നെ ഇത്തരം ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. വിന്‍ഡോസില്‍ റൈറ്റ് ക്ലിക്ക് മെനു എനേബിള്‍ ചെയ്ത് ഫോട്ടോ സംബന്ധമായ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമാണ് Cooltweak .
ഇതുപയോഗിച്ച് റീസൈസിങ്ങ്, വാട്ടര്‍മാര്‍ക്കിങ്ങ്, എന്നിവ കൂടാതെ ഫേസ് ബുക്ക്, ട്വിറ്റര്‍, പികാസ തുടങ്ങിയവയിലേക്ക് റൈറ്റ് ക്ലിക്ക് വഴി ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനും സാധിക്കും. കൂള്‍ട്വീക്കിന്‍റെ പ്രത്യേകത റൈറ്റ് ക്ലിക്കില്‍ മാത്രമേ അത് കാണാനാവൂ എന്നതാണ്. കോണ്‍ടെക്സ്റ്റ് മെനുവില്‍ പ്രി ഡിഫൈന്‍ഡ് ആയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.Open editor ,Resize, Resize to 700px & 1600px, Add a watermark, Share on Facebook, Picassa ,Twitter എന്നിങ്ങനെ.
ഇതില്‍ സബ്മെനു ആഡ് ചെയ്യാനും സാധിക്കും. അതുപോലെ വളരെ എളുപ്പത്തില്‍ വാട്ടര്‍ മാര്‍ക്കിങ്ങ് നടത്താനും സാധിക്കും. ടെക്സ്റ്റോ ഇമേജോ വാട്ടര്‍മാര്‍ക്കായി നല്കാം.

വിന്‍ഡോസ് എക്സ്.പി, വിസ്റ്റ, വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും.
www.cooltweak.com

Comments

comments