വെബ്പേജുകള്‍ ക്രോമില്‍ പി.ഡി.എഫ് ആക്കാം


സാധാരണ ഒരു വെബ് പേജ് പി.ഡി.എഫ് ആക്കിമാറ്റാന്‍ ഏതെങ്കിലും എക്സറ്റന്‍ഷനോ, ഓണ്‍ലൈന്‍ പ്രോഗ്രാമുകളോ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ അങ്ങനെ പ്രത്യേകിച്ച് ഒരു സര്‍വ്വീസും ഉപയോഗിക്കാതെ തന്നെ വെബ്പേജുകള്‍ വളരെ എളുപ്പത്തില്‍ പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ സാധിക്കും.
ക്രോമിലാണ് ഇത് സാധിക്കുക. വെബ്പേജ് തുറന്ന് Ctrl+P അമര്‍ത്തുക. തുറന്ന് വരുന്ന ഡയലോഗ് ബോക്സില്‍ ഡെസ്റ്റിനേഷന്‍ പ്രിന്‍റര്‍ മാറ്റി Save as PDF എന്നാക്കുക. Print ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പേജ് പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് സെക്കന്‍ഡുകള്‍ക്കകം മാറ്റപ്പെടും.

ഗൂഗിള്‍ ക്രോമാണ് നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസറെങ്കില്‍ ഒരു തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകളും, എക്സറ്റന്‍ഷനുകളുമില്ലാതെ ഇത്തരത്തില്‍ പി.ഡി.എഫ് കണ്‍‌വെര്‍ഷന്‍ നടത്താം.
ഇതേ രീതിയില്‍ ക്രോമില്‍ ഓപ്പണാകുന്ന ടെക്സറ്റ് ഫയലുകളും, ഇമേജുകളും പി.ഡി.എഫ് ആക്കി മാറ്റാം.

Comments

comments