വീഡിയോ ക്ലിപ്പുകളെ ASCII ആയി കാണാം


നിരവധി വി.എല്‍.സി പ്ലെയര്‍ ട്രിക്കുകള്‍ ഇവിടെ ഇതിനകം എഴുതിയിട്ടുണ്ട്. വിഡിയോ ഡെസ്ക്ടോപ്പ് ബാക്ക്ഗ്രൗണ്ടാക്കുന്നതും മറ്റും. ഇത്തവണ പറയുന്നത് വീഡിയോ ക്ലിപ്പുകളെ ASCII ആയി കാണുന്ന വിദ്യയാണ്.
Ascii - Compuhow.com
ഇതിന് ആദ്യം വി.എല്‍.സി പ്ലെയര്‍ തുറന്ന് Tools > Preferences > Video > Output എടുക്കുക.
അവിടെ ഔട്ട്പുട്ട് എന്നത് Color ASCII art Video Output എന്നാക്കുക.

ഇത് സേവ് ചെയ്ത് ക്ലോസ് ചെയ്യുക. ഇനി ഒരു വീഡിയോ ഓപ്പണ്‍ ചെയ്താല്‍ വീഡിയോ ASCII art ലാവും കാണുക.

പ്ലേ ചെയ്യുന്ന വീഡിയോ റെക്കോഡ് ചെയ്യാന്‍ view > advanced menu > record button എടുക്കുക. റെക്കോഡിംഗ് പൂര്‍ത്തിയായാല്‍ അവിടെ ക്ലിക്ക് ചെയ്ത് അവസാനിപ്പിക്കാം.

Comments

comments