ടെക്സ്റ്റ് എം.പി ത്രിയാക്കി ഡൗണ്‍ലോഡ് ചെയ്യാം


Vozme text to Mp3 - Compuhow.com
ചില അവസരങ്ങളില്‍ സൗണ്ട് ക്ലിപ്പുകള്‍ വേണ്ടി വരാം. പ്രത്യേകിച്ച് പ്രസന്റേഷനുകളിലൊക്കെ. ഇവയില്‍ മികച്ച രീതിയില്‍ ഇംഗ്ലീഷില്‍ സൗണ്ട് ക്ലിപ്പ് ആഡ് ചെയ്യാന്‍ സൗണ്ട് റെക്കോഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ അതിന് മെനക്കെടാന്‍ നേരമില്ലെങ്കില്‍ ഉപയോഗിക്കാവുന്ന പരിപാടിയാണ് ടെക്സ്റ്റ് സൗണ്ടാക്കി മാറ്റുന്ന പ്രോഗ്രാമുകള്‍ ഉപയോഗിക്കുക എന്നത്.

നിരവധി ടെക്സ്റ്റ് ടു സ്പീച്ച് പ്രോഗ്രാമുകള്‍ ഇന്ന് നിലവിലുണ്ട്. അത്തരത്തിലൊന്നാണ് Vozme. ഇതില്‍ വളരെ എളുപ്പത്തില്‍ ടെക്സ്റ്റ് എം.പി ത്രി ഫോര്‍മാറ്റിലേക്ക് മാറ്റാനാവും.
ടെക്സ്റ്റ് നല്കാനുള്ള കോളത്തില്‍ ടൈപ്പ് ചെയ്യുകയോ, പേസ്റ്റ് ചെയ്യുകയോ ചെയ്യാം. ഇംഗ്ലീഷിലോ, ഹിന്ദിയിലോ സൗണ്ട് ക്രിയേറ്റ് ചെയ്യാം.

മെയില്‍, ഫിമെയില്‍ എന്നീ രണ്ട് ഒപ്ഷനേ സൗണ്ടിനുള്ളു.
ടെക്സ്റ്റ് നല്കിയ ശേഷം create mp3 ക്ലിക്ക് ചെയ്ത് സൗണ്ട് ഫയല്‍ നിര്‍മ്മിക്കാം. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേക്ക് അവിടെ നിന്ന് തന്നെ ഷെയര്‍ ചെയ്യാനും സാധിക്കും.

http://vozme.com/index.php?lang=en

Comments

comments