ഫോട്ടോകള്‍ ലൈന്‍ ഡ്രോയിങ്ങാക്കാം



ചിത്രം വരക്കാനുള്ള കഴിവ് അനുഗൃഹീതമാണ്. മനോഹരമായി ഹോര്‍ഡിങ്ങുകള്‍ എഴുതുന്ന എത്രയോ ആളുകളെ നമ്മള്‍ യാത്രകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കംപ്യൂട്ടറിന്‍റെ വരവോടെ സംഗതികളെല്ലാം മാറി. കൈകൊണ്ടെഴുതുന്ന രീതിമാറി എല്ലാം പ്രിന്‍റര്‍ വഴിയായി. ഫ്ലെക്സ് പ്രിന്റിംഗും, ലോസര്‍ പ്രിന്‍റിംഗും മൊത്തം പരസ്യരീതിയെയും ബാധിച്ചു. വലിയ കലാബോധമൊന്നുമില്ലെങ്കിലും കംപ്യൂട്ടറില്‍‌ നല്ലൊരു ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമുണ്ടെങ്കില്‍ ആര്‍ക്കും ഷൈന്‍ ചെയ്യാമെന്നായി. ഇതിന്‍റെ ഭാഗമായാണ് ഫോട്ടോമാനിപ്പുലേഷന്‍ സജീവമായത്. ഫോട്ടോഷോപ്പ് പോലുള്ള ടോപ്പ് ഇമേജിങ്ങ് പ്രോഗ്രാമുകളൊക്കെ ആളുകള്‍ക്ക് ഹരമായി. ചിത്രങ്ങളെ എങ്ങനെയൊക്കെ റീഡിസൈന്‍ ചെയ്ത് പുതിയ ശൈലികളിലേക്കെത്തിക്കാം എന്നത് പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ ഫോട്ടോഷോപ്പ് പോലുള്ള വലിയ പ്രോഗ്രാമുകളറിയാത്തവര്‍ക്കും ചെറിയ ഇമേജ് എഡിറ്റിങ്ങ് ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമുകളുണ്ട്.
ഇമേജുകളെ ലൈന്‍ഡ്രോയിങ്ങാക്കി മാറ്റുന്ന ഒരു ഓണ്‍ലൈന്‍ പ്രോഗ്രാമാണ് www.dumpr.net/sketch.php. ഇഷ്ടപ്പെട്ട വ്യ.ക്തികളുടെയും മറ്റും രേഖാചിത്രങ്ങള്‍ വരച്ച് സൂക്ഷിക്കുന്ന ആളുകളുണ്ട്. ഇത്തരത്തില്‍ വരക്കാന്‍ കഴിവില്ലാത്തവര്‍ക്കും ഷൈന്‍ ചെയ്യാന്‍ പറ്റുന്ന ഒരു മാര്‍ഗ്ഗമാണ് ഇത്
നിങ്ങള്‍ക്ക് താല്പര്യമുള്ള വ്യക്തികളുടെ ഫോട്ടോകള്‍ ലൈന്‍ഡ്രോയിങ്ങായി കണ്‍വെര്‍ട്ട് ചെയ്ത് പ്രിന്‍റെടുത്ത് അത് ഭിത്തിയിലോ മറ്റോ പ്രദര്‍ശിപ്പിച്ചാല്‍ കാണുന്നവന് മതിപ്പുണ്ടാകുമെന്നതില്‍ സംശയമില്ല. വേണമെങ്കില്‍ വരച്ചതാണെന്ന് പറഞ്ഞ് കൂടുതല്‍‌ ഷൈന്‍ ചെയ്യാം.
http://www.snapstouch.com/ എന്നതും ഇത്തരം ആവശ്യത്തിനായി ഉപയോഗിക്കാം.

Comments

comments