പി.ഡി.എഫ് ഫയലുകള്‍ വേഡ് ഫോര്‍മാറ്റിലേക്ക് മാറ്റാം


Pdf to word - Compuhow.com
ടെക്സ്റ്റ് ഫയലുകള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഉപയോഗിക്കുന്നത് വളരെ സൗകര്യ പ്രദമാണ്. ഡോകുമെന്റുകള്‍ കൈകാര്യം ചെയ്യാനുള്ള എളുപ്പം തന്നെയാണ് ഇതില്‍ പ്രധാന അനുകൂല ഘടകം. പി.ഡി.എഫിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുന്നതിനും, പി.ഡി.എഫില്‍ നിന്ന് മറ്റ് ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുന്നതിനും നിരവധി ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളുണ്ട്. പ്രത്യേകിച്ച് പ്രോഗ്രാമുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഇവ ഉപയോഗിക്കാനാവും.

പി.ഡി.എഫ് ഫയലുകള്‍ തിരിച്ച് വേഡ് ഡോകുമെന്റുകളാക്കേണ്ട ആവശ്യം പലപ്പോഴും വരാവുന്നതാണ്.
ഡോകുമെന്റിനും, അതിലെ ചിത്രങ്ങള്‍ക്കുമൊന്നും യാതൊരു മാറ്റവുമില്ലാതെ കാര്യക്ഷമമായി കണ്‍വെര്‍ട്ട് ചെയ്യാനാവുന്ന ഒരു ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതില്‍ ഫയല്‍ അപ്‍ലോഡ് ചെയ്ത ശേഷം താഴെയുള്ള കോളത്തില്‍ ഇമെയില്‍ അഡ്രസ് നല്കുക. കണ്‍വെര്‍ട്ട് ചെയ്ത ഡോകുമെന്റ് മെയിലായി ലഭിക്കും.

DOWNLOAD

Comments

comments