മൊബൈല്‍ ക്യാമറ വെബ്ക്യാമറ ആക്കാം


വീഡിയോ ചാറ്റിങ്ങിനും മറ്റും വെബ്ക്യാമറകള്‍ പി.സിയില്‍ ഘടിപ്പിക്കുന്നു. ലാപ്ടോപ്പില്‍ ബില്‍റ്റ് ഇന്‍ആയ ക്യാമറകളുണ്ടെങ്കില്‍ ഉപയോഗം കൂടുതല്‍ എളുപ്പമാകും. എന്നാല്‍ ഇതൊന്നുമില്ലാതെ മൊബൈല്‍ ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് അതിലെ ക്യാമറ വെബ്കാമായി ഉപയോഗിക്കാം.
Smartcam Package

Smartcam Package ഉപയോഗിച്ച് ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ വെബ്കാമാക്കി ഉപയോഗിക്കാം. സിപ് ഫയലായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ പ്രോഗ്രാം എക്സ്ട്രാക്ട് ചെയ്ത് ഇ.എക്സ്.ഇ ഫയല്‍ റണ്‍ ചെയ്യുക. സിംബിയന്‍, ആന്‍ഡ്രോയ്‍ഡ്, ഐ ഫോണ്‍ എന്നിവക്ക് ഇത് ഉപയോഗിക്കാം. മൊബൈല്‍ കണക്ട് ചെയ്യാന്‍ ബ്ലൂടൂത്തോ, യു.എസ്.ബി കണക്ടിവിറ്റി കേബിളോ ഉപയോഗിക്കാം.

Download

Mobiola Web Camera

ഇത് പണം നല്കി വാങ്ങേണ്ടുന്നതാണ് . ആന്‍ഡ്രോയ്ഡ്.സിംബിയന്‍, ഐ ഫോണ്‍ എന്നിവയില്‍ ഉപയോഗിക്കാം. ട്രയല്‍ വേര്‍ഷന്‍ ഫ്രീയായി ലഭിക്കും.

Download
iP Webcam

ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ക്കായുള്ള പ്രോഗ്രാമാണിത്. വയര്‍ലെസ് കണക്ഷനാണ് ഇത് ഉപയോഗിക്കുന്നത്. ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വൈഫി-നെറ്റ് വര്‍ക്ക് വഴി കംപ്യൂട്ടറുമായി ബന്ധിപ്പിക്കാം.
Download

Comments

comments