ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെ കളറാക്കാം


ഫോട്ടോഷോപ്പ് ഉപയോഗത്തില്‍ വന്ന കാലത്ത് സ്റ്റുഡിയോകളിലെ പ്രധാന ജോലിയായിരുന്നു പഴയ ഫോട്ടോകളുടെ ഡാമേജുകള്‍മാറ്റി റിടച്ച് ചെയ്യലും, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളറാക്കലും. ആല്‍ബങ്ങളില്‍ അന്ത്യദിനങ്ങളെണ്ണിക്കഴിഞ്ഞ ഗൃഹാതുരമായ ഓര്‍മ്മകള്‍ക്ക് പുനര്‍ജ്ജീവന്‍ നല്കാന്‍ ഫോട്ടോഷോപ്പിന് സാധിച്ചു. എന്നാല്‍ അന്നും ഇന്നും ഫോട്ടോഷോപ്പ് നല്ല പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മാത്രമേ വഴങ്ങൂ. ഇപ്പോള്‍ ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററുകളും, പുതിയ ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമുകളും ഒട്ടേറെഎണ്ണം ലഭ്യമാണ്. അവയില്‍ മിക്കതും വളരെ എളുപ്പത്തില്‍ ഇമേജ് എഡിറ്റിങ്ങ് സാധ്യമാക്കുന്നവയാണ്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെ കളര്‍നല്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വലിയ സാങ്കേതിക ജ്ഞാനമൊന്നുമില്ലാതെ ഇത് ചെയ്യാനാവും. InstantPhotoColor എന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഗ്രേ സ്കെയിലുലുള്ള ചിത്രങ്ങള്‍ക്കും കളര്‍ നല്കാം.
ഒരു ചിത്രത്തിലെ ചില ഭാഗങ്ങള്‍ക്ക് മാത്രം കളര്‍ നല്കുന്ന ടെക്നിക് കണ്ടിട്ടുണ്ടാവും. ഈ പണിയും InstantPhotoColor ല്‍ ചെയ്യാം. വേണ്ടുന്ന കളര്‍ സെലക്ട് ചെയ്ത് ഒബ്ജക്ടിന് മേല്‍ കളര്‍ ചെയ്താല്‍ മതി.കളര്‍ ചെയ്യാനുള്ള ബ്രഷ് സെലക്ട് ചെയ്ത് കളര്‍ നല്കേണ്ടുന്ന ഭാഗത്തിന് മേലെ ബ്രഷ് ചെയ്യുക.വളരെ എളുപ്പത്തില്‍ ഇങ്ങനെ ചിത്രത്തെ കള്‍ഫുള്ളാക്കാം.

Visit Site

Comments

comments