പി.ഡി.എഫ് കണ്‍വെര്‍ഷന് ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍


പിഡിഎഫ് ഫോര്‍മാറ്റ് ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പല ഡോകുമെന്‍റുകളും ഈ ഫോര്‍മാറ്റിലാണ് കൈമാറ്റം ചെയ്യാറ്. വേഡിലും മറ്റും തയ്യാറാക്കുന്ന ഡോകുമന്‍റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനായി പി.ഡി.എഫിലേക്ക് മാറ്റി ഉപയോഗിക്കുന്നു. ഈ കണ്‍വെര്‍ഷന് പ്രോഗ്രാമുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഫയര്‍ഫോക്സില്‍ നിന്ന് പിഡിഎഫ് കണ്‍വെര്‍ഷന്‍ സാധ്യമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് Soda PDF.
soda-pdf - Compuhow.com
ഈ ആഡോണ്‍ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ കണ്‍വെര്‍ഷന്‍ നടത്താനുള്ള സൈറ്റിലേക്ക് പോകും. ഇവിടെ സൈന്‍ അപ് ചെയ്യേണ്ടതുണ്ട്. ഫയല്‍ അപ്ലോഡ് ചെയ്ത് ഇമെയില്‍ അഡ്രസ് നല്കി കണ്‍വെര്‍ട്ട് ചെയ്യാം. Word, Excel, Powerpoint, HTM എന്നിവയും ഇമേജുകളും ഇങ്ങനെ കണ്‍വെര്‍ട്ട് ചെയ്യാം.
ഒരു പെയ്ഡ് സര്‍വ്വീസും ഇതിലുണ്ട്. ഫ്രീ വേര്‍ഷനില്‍ ലിമിറ്റഡ് സര്‍വ്വീസുകളേ ലഭ്യമാകൂ.

Comments

comments