ആന്‍ഡ്രോയ്ഡ് ഡിവൈസിനെ മൗസും, കീബോര്‍ഡുമാക്കാം


ആന്‍ഡ്രോയ്ഡ് ഡിവൈസിനെ മൗസും, കീബോര്‍ഡുമാക്കാം
ആന്‍ഡ്രോയ്ഡ് മൊബൈലും, ടാബുകളും ഇന്ന് വളരെയധികം ജനപ്രിയമായിക്കഴിഞ്ഞവയാണ്. വളരെ ഉപകാരപ്രദമായ അനേകം ആപ്ലിക്കേഷനുകള്‍ ഇവക്കായുണ്ട്. അതിലൊന്നാണ് ആന്‍ഡ്രോയ്ഡ് ഉപകരണത്തെ മൗസോ, കീബോര്‍ഡോ ആക്കിമാറ്റുന്നത്.
Monect എന്ന ആപ്ലിക്കേഷന്‍ ഇതിന് ഉപയോഗിക്കാം. ഡിവൈസിനെ മൗസോ, കീബോര്‍ഡോ മാത്രമല്ല ജോയ്സ്റ്റിക്ക്, ഗെയിംപാഡ്, മീഡിയ കണ്‍ട്രോളര്‍ എന്നിവയൊക്കെയാക്കി മാറ്റാം. ഇത് ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷനും, കംപ്യൂട്ടറില്‍ ഉപയോഗിക്കേണ്ട ഫയലും താഴെ പറയുന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
DOWNLOAD
വൈഫി, അല്ലെങ്കില്‍ ബ്ലൂടൂത്ത് വഴി ഇതില്‍ കണക്ട് ചെയ്യാം.
Android as Mouse - Compuhow.com
ഇത് അണ്‍സിപ്പ് ചെയ്ത് ഐ.പി അഡ്രസ് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുക. കണക്ട് ചെയ്ത് കഴിയുമ്പോള്‍ പന്ത്രണ്ടോളം മോഡുകള്‍ കാണാനാവും. ടച്ച് പാഡ് സെലക്ട് ചെയ്താല്‍ ലാപ്ടോപ്പിലെ ട്രാക്ക് പാഡ് പോലെ ഡിവൈസ് ഉപയോഗിക്കാം.
Typewriter keys ല്‍ ഡിവൈസിനെ ഒരു കീബോര്‍ഡായി മാറ്റാം.
Android as keyboard - Compuhow.com
Text Transfer മോഡില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്ത് വിന്‍ഡോസില്‍ തുറന്നിരിക്കുന്ന പ്രോഗ്രാമിലേക്ക് ഇന്‍സെര്‍ട്ട് ചെയ്യാം.
My Computer mode ല്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവ് ബ്രൗസ് ചെയ്യാം.

Download

Comments

comments