മമ്മൂട്ടി ഷോ – വിവാദം തുടരുന്നു


Mammootty tv show - Keralacinema.com
മമ്മൂട്ടി അവതാരകനായെത്തുന്ന ‌ടെലിവിഷന്‍ ഷോയെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. കൈരളി ടി.വിയില്‍ ആരംഭിക്കാനിരിക്കുന്ന ഷോ അമീര്‍ ഖാന്‍ സ്റ്റാര്‍ നെറ്റ്വര്‍ക്കില്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേയുടെ ചുവട് പിടിച്ചുള്ളതാണെന്നാണ് വിവരം. ചെറുകിട താരങ്ങളെ നിലക്ക് നിര്‍ത്താന്‍ ആവേശം കാണിക്കുന്ന ഫിലിം ചേംബര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ ചാനല്‍ബന്ധങ്ങളെ വിമര്‍ശിക്കുന്ന സംഘടന സൂപ്പര്‍താരം ഒരു ചാനലിന്‍റെ എം.ഡിയായി തന്നെ ഇരിക്കുന്നതിനെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അടുത്തകാലത്ത് നടന്‍ ശ്രീനിവാസനും, മുകേഷും ചേര്‍ന്ന് സൂര്യ ടി.വിയില്‍ ഒരു സീരിയല്‍ ആരംഭിച്ചതിനെതിരെയും ചേംബര്‍ രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി, ജഗദീഷ്, സിദ്ദിഖ്, റീമ കല്ലിങ്കല്‍ എന്നിവരെയൊക്കെ അടുത്തിടെ ഫിലിം ചേംബര്‍ വിലക്കാനുള്ള നീക്കം നടത്തിയിരുന്നു. കാര്യങ്ങളിങ്ങനെയായിരിക്കേ മമ്മൂട്ടി, ഷോയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷം മാത്രമാണ് അമ്മയുടെയും, ചേംബറിന്‍റെയും അനുമതി തേടിയത് എന്നാണ് വിമര്‍ശനം. ചെറിയ താരങ്ങള്‍ നിലനില്പിനായി അവതാരകരാകുമ്പോള്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മമ്മൂട്ടിക്കെതിരെ ഒന്നും പറയുന്നില്ല. കൈരളിയിലേക്ക് മടങ്ങി വന്ന ജോണ്‍ ബ്രിട്ടാസാണ് ഈ ഷോയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വൈകാതെ ആരംഭിക്കാനിരിക്കുന്ന ഷോ എത്രത്തോളം വിവാദങ്ങള്‍ സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Comments

comments