കൈ ചലനം കൊണ്ട് വീഡിയോ പ്ലെ ചെയ്യാം


നിങ്ങള്‍ കംപ്യൂട്ടറില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും ഒരാവശ്യത്തിന് പെട്ടന്ന് നിര്‍ത്തിവെയ്ക്കേണ്ടി വരുന്നു എന്ന് കരുതുക. നിങ്ങള്‍ക്ക് കംപ്യൂട്ടറിന് അടുത്തേക്ക് പോകാതെ തന്നെ വീഡിയോ പോസ് ചെയ്യാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരിക്കും. ഫ്ലട്ടര്‍ എന്ന വിന്‍ഡോസിലും മാകിലും സപ്പോര്‍ട്ട് ചെയ്യുന്ന രസകരമായ ഒരു പ്രോഗ്രാമുപയോഗിച്ചാല്‍ ഇത് സാധ്യമാക്കാം. നിങ്ങളുടെ മീഡിയ പ്ലെയര്‍ കരചലനത്തിലൂടെ നിര്‍ത്താനും പ്ലേ ചെയ്യാനും സഹായിക്കുന്ന പ്രോഗ്രാമാണ് Flutter. ഇതിന് വേണ്ടത് കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഒരു വെബ്കാമും ഒരു മികച്ച മീഡിയ പ്ലെയറുമാണ്.

നിലവില്‍ പ്ലേ, പോസ് എന്നീ ഫങ്ഷനുകള്‍ മാത്രമേ ഇതുപയോഗിച്ച് ചെയ്യാനാവൂ. എന്നിരുന്നാലും രസകരവും ഉപകാരപ്രദവുമാണ് ഇത്.
പ്ലേ ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും ക്യാമറക്ക് മുന്നില്‍ കൈ നിവര്‍ത്തിപ്പിടിച്ച് അടുപ്പിക്കുക. പ്ലേ അല്ലെങ്കില്‍ പോസ് ആവുമ്പോള്‍ കൈ പിന്‍വലിക്കാം.
https://flutterapp.com/

Comments

comments