കൈ ചലനങ്ങള്‍ കൊണ്ട് യുട്യൂബ് നിയന്ത്രിക്കാം


flutter - Compuhow.com
Flutter മാകിലും , വിന്‍ഡോസിലും ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ്. ഇതിന്റെ പ്രത്യേകത എന്നത് വിന്‍ഡോസ് മീഡിയ പ്ലെയര്‍, യുട്യൂബ്, പവര്‍പോയിന്റ് എന്നിവയൊക്കെ കൈചലങ്ങള്‍ കൊണ്ട് നിയന്ത്രിക്കാനാവും എന്നതാണ്. നിങ്ങളുടെ കംപ്യൂട്ടറില്‍ ഒരു വെബ് കാം ഉണ്ടായിരിക്കണമെന്ന് മാത്രം.
വളരെ കൗതുകകരമായ ഒരു ആപ്ലിക്കേഷനാണിത്. Flutter ക്രോം എക്സ്റ്റന്‍ഷനായും ലഭിക്കും. ഇത് ഉപയോഗിക്കാന്‍ Flutter ഡെസ്ക്ടോപ്പ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ സപ്പോര്‍ട്ട് ചെയ്യുന്ന പ്രോഗ്രാമുകളൊക്കെ താനെ ഫൈന്‍ഡ് ചെയ്യും. വ്യത്യസ്ഥ പ്രോഗ്രാമുകളില്‍ വ്യത്യസ്ഥമായ കൈചലനങ്ങളാണ് വേണ്ടി വരിക. നെക്സ്റ്റ്, റീ പ്ലേ, ഫോര്‍വാഡ് തുടങ്ങിയവയൊക്കെ ഇതുപയോഗിച്ച് ചെയ്യാം. ഒരടി മതല്‍ ആറടി വരെ അകലെ നിന്ന് Flutter കണ്‍ട്രോള്‍ ചെയ്യാം. കൈ ക്യാമറക്ക് മുന്നിലായിരിക്കണമെന്ന് മാത്രം.

DOWNLOAD

Comments

comments