കംപ്യൂട്ടറിനെ നിയന്ത്രിക്കാന്‍ വോയ്സ് കമാന്‍ഡ്


Voice command - Compuhow.com
വോയ്സ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന സംവിധാനമുണ്ട്. ഇതേ പോലെ തന്നെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ നിയന്ത്രിക്കാനും വോയ്സ് കമാന്‍ഡ് ഉപയോഗിച്ചാല്‍ സാധിക്കും. ഇതിന് സഹായിക്കുന്ന ഒരു സൗജന്യ പ്രോഗ്രാമാണ് Responding Partner.

ഇതില്‍ ചില പ്രിഡിഫൈന്‍ഡായിട്ടുള്ള കമാന്‍ഡുകളുണ്ട്. നിങ്ങള്‍ക്ക് സ്വയം ഇതിലേക്ക് കമാന്‍ഡുകള്‍ നല്കി ഉപയോഗം എളുപ്പമാക്കാം. ഇത് ചെയ്താല്‍ പ്രോഗ്രാമുകള്‍ തുറക്കുക, ടൈപ്പ് ചെയ്യുക , മീഡിയ ഫയലുകള്‍ തുറക്കുക, ക്ലോസ് ചെയ്യുക തുടങ്ങിയവയൊക്കെ സാധ്യമാകും.
Voice recognition - Compuhow.com
എങ്ങനെ ഉച്ചരിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായത്.

ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ ഒരു മെസേജ് ഉറക്കെ വായിക്കാന്‍ ആവശ്യപ്പെടും. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഒരു മൈക്രോഫോണ്‍ ചിഹ്നം പ്രത്യക്ഷപ്പെടും. അതോടൊപ്പം മുകളിലായി നിങ്ങള്‍ നല്കുന്ന കമാന്‍ഡുകള്‍ സംബന്ധിച്ച വിവരം നല്കുന്ന ഒരു ചെറിയ ബോക്സുമുണ്ടാകും.

പുതിയ കമാന്‍ഡുകള്‍ ചേര്‍ക്കുന്നതിന് Add Commands ക്ലിക്ക് ചെയ്യുക. അവിടെ കമാന്‍ഡിന്റെ activation phrase നല്കുകയും ആക്ഷന്‍ സെറ്റ് ചെയ്യുകയും വേണം.
ഇവിടെ തന്നെ കമാന്‍ഡിനുള്ള മറുപടിയും സെറ്റ് ചെയ്യാം.

DOWNLOAD

Comments

comments