കോണ്‍ടെകസ്റ്റ് മെനുവില്‍ നിന്ന് സെര്‍ച്ച് ചെയ്യാം


പലരും പല വിധത്തിലാണ് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ചിങ്ങ് നടത്തുക. ചിലര്‍ ഹോംപേജിലെ സെര്‍ച്ച് എഞ്ചിനില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ചിങ്ങ് നടത്തും, അല്ലെങ്കില്‍ ബ്രൗസറില്‍ സെറ്റ്ചെയ്തിരിക്കുന്ന സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്ത് നല്കി സെര്‍ച്ച് ചെയ്യും.
വളരെ അധികം സമയം ലാഭിക്കാവുന്ന ഒരു സെര്‍ച്ചിങ്ങ് മെതേഡാണ് കോണ്‍ടെക്സ്റ്റ് മെനു സെര്‍ച്ച്. Context Search എന്ന ആഡോണ്‍ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. പുതിയ പേജ് തുറക്കുകയോ, സെര്‍ച്ച് പേജ് ലോഡ് ചെയ്യുകയോ ചെയ്യുന്നത് കാത്തിരിക്കാതെ തന്നെ ഇതു വഴി നിങ്ങള്‍ക്ക് സെര്‍ച്ച് ചെയ്യാം. ഇതിന് ചെയ്യേണ്ടത് നിങ്ങള്‍ വെബ് പേജില്‍ കാണുന്ന, സെര്‍ച്ച് ചെയ്യേണ്ടതായി തോന്നുന്ന വാക്ക് സെലക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുകയാണ്.

അപ്പോള്‍ വരുന്ന ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഉപയോഗിക്കേണ്ടുന്ന സെര്‍ച്ച് എഞ്ചിന്‍ സെലക്ട് ചെയ്യുക. പുതിയ പേജില്‍ പോകാതെ തന്നെ റിസള്‍ട്ട് ലഭിക്കും. അതല്ലെങ്കില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്ത് പുതിയ ടാബില്‍ റിസള്‍ട്ട് തുറക്കാം, മിഡില്‍ ക്ലിക്ക് ചെയ്ത് പുതിയ ടാബ് തുറക്കാം, ഷിഫ്റ്റ് പിടിച്ച് ക്ലിക്ക് ചെയ്ത് പുതിയ വിന്‍ഡോയില്‍ റിസള്‍ട്ട് കാണാം. നിലവിലുള്ള ലിസ്റ്റിലേക്ക് പുതിയ സെര്‍ച്ച് എഞ്ചിനുകള്‍ ആഡ് ചെയ്യാനും സൗകര്യമുണ്ട്.

Download

Comments

comments