കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍


Safety tips - Compuhow.com
കംപ്യൂട്ടറും ഇന്‍റര്‍നെറ്റും ഇന്ന് ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത കാര്യങ്ങളായിത്തീര്‍ന്നിരിക്കുന്നു. എല്ലാ സാമൂഹിക മേഖലകളിലും കംപ്യൂട്ടറിന്‍റെ സ്വാധീനമുണ്ട്. മൊബൈല്‍ ഫോണ്‍ പോലും ചെറിയൊരു കംപ്യൂട്ടറായി പരണമിച്ച് കഴിഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്തരം ചിലത് പരിചയപ്പെടാം.

1. എല്ലാത്തിനും ഒരു പാസ്‍വേഡ് – പലരും കാണിക്കുന്ന അബദ്ധമാണിത്. ഉപയോഗം എളുപ്പമാക്കുക എന്നതാണ് ലക്ഷ്യമെങ്കിലും അനന്തരഫലംപലപ്പോഴും ദുരന്തമായിരിക്കും.
ഒരിക്കലും പല അക്കൗണ്ടുകള്‍ക്കായി ഒരേ പാസ് വേഡ് ഉപയോഗിക്കരുത്.

2. ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍‌ – ഓണ്‍ലൈന്‍ സര്‍വ്വീസുകളിലെല്ലാം തന്നെ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഏര്‍പ്പടുത്തുകയാണ്. മെയില്‍ അക്കൗണ്ട്, സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയൊക്കെ ഇത്തരം സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു അഡീഷണല്‍ കോഡ് കൂടി ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഈ സംവിധാനം ഫേസ്ബുക്ക്, ജിമെയില്‍ എന്നിവയിലൊക്കെയുണ്ട്.

3. വൈഫി നെറ്റ് വര്‍ക്കുകളിലെ സുരക്ഷ – ഫ്രീയായി വൈ-ഫി സര്‍വ്വീസ് നല്കുന്ന ഇടങ്ങളുണ്ട്. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ ഈ സേവനം ഉപയോഗിക്കുമ്പോള്‍ ഹാക്കിംഗിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഉപയോഗിക്കുകയാണെങ്കില്‍ virtual private network (VPN) ഉപയോഗിച്ച് ബ്രൗസ് ചെയ്യുക. ഇത് ഹാക്കിംഗില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കും.

4. അപ്ഡേറ്റിംഗ് – സിസ്റ്റം വാങ്ങിയ കാലം മുതല്‍ ഒരേ വേര്‍ഷന്‍ തന്നെ ഉപയോഗിക്കുന്നത് പലരുടെയും രീതിയാണ്. ഓപ്പറേറ്റിംഗ് സിസ്റ്റമായാലും ആന്‍റി വൈറസ് പ്രോഗ്രാമുകളായാലും കാലികമായി അവ അപ്ഡേറ്റ് ചെയ്യണം. അത് വഴി സുരക്ഷ ഏറെ മെച്ചപ്പെടുത്താനാവും.

5. ഫയര്‍ വാളും, ആന്റി വൈറസും – പലപ്പോഴും ചില സര്‍വ്വീസുകള്‍ ലഭിക്കാനായി ഫയര്‍വാളും ആന്റി വൈറസും ഡിസേബിള്‍ ചെയ്യുന്ന രീതി പലര്‍ക്കുമുണ്ട്. എന്നാല്‍ കംപ്യൂട്ടറിന്‍റെ സെക്യൂരിറ്റിയെ ഏറെ ദോഷകരമായി ബാധിക്കുന്നതാവും ഇത്.

Comments

comments