ആളെ പറ്റിക്കാന്‍ ചില കംപ്യൂട്ടര്‍ വിദ്യകള്‍


കംപ്യൂട്ടറിന് മുന്നില്‍ സ്ഥിരം കുത്തിയിരിക്കുന്ന ചില സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാവും. കംപ്യൂട്ടറിനെന്തെങ്കിലും തകരാറ് സംഭവിക്കുന്നത് സ്വന്തം ശരീരത്തിലെന്തെങ്കിലും തകരാറ് സംഭവിക്കുന്നത് പോലെയാവും ഇവര്‍ക്ക്. ഇത്തരക്കാരെ പറ്റിക്കാനായി ഒരു പണി കൊടുക്കാന്‍ രണ്ട് ട്രിക്കുകളിതാ.

1. മൗസ് പോയിന്‍റര്‍ എപ്പോഴും ബിസിയാക്കാം
മൗസ് പോയിന്‍റര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്‍റെ ലുക്ക് മാറുമല്ലോ. ചെറിയൊരു പണി കൊണ്ട് മൗസ് കഴ്സറിനെ ഇങ്ങനെ ബിസി മോഡിലേക്ക് മാറ്റാം.
Control panel > Mouse > Pointers എടുക്കുക.
അതില്‍ Arrow pointer എന്നിടത്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് busy cursor എടുക്കുക.
Apply നല്കി ok ക്ലിക്ക് ചെയ്യുക.
ഇനി മൗസ് എപ്പോഴും ബിസിയായിരിക്കും.

2.ഡെസ്ക്ടോപ്പ് തലകീഴാക്കാം
rotated-wallpaper - Compuhow.com
ഡെസ്ക്ടോപ്പ് വാള്‍പേപ്പര്‍ തലകീഴാക്കി ഞെട്ടിക്കണോ? നിസാരമായ സംഗതിയാണ്. Ctrl + Alt അമര്‍ത്തി താഴോട്ടുള്ള ആരോ കീ അമര്‍ത്തുക. നേരെ തലകീഴായി വരും.ഇനി പഴയതുപോലെയാക്കാന്‍ അതേ രീതിയില്‍ മുകളിലേക്കുള്ള ആരോ കീ അമര്‍ത്തുക. ഇതേ വിദ്യ ഇടത്തോട്ടും വലത്തോട്ടും പ്രയോഗിക്കാം.

Comments

comments