കംപ്യൂട്ടര്‍ ജെനറേറ്റഡ് വോയ്സ്


കംപ്യൂട്ടറില്‍ ടെക്സ്റ്റ് നല്കി വോയ്സാക്കി മാറ്റുന്ന പല ടൂളുകളുമുണ്ട്. ഇത്തരത്തില്‍ ഓണ്‍ലൈനായി ടെക്സ്റ്റ് ടു സ്പീച്ച് കണ്‍വെര്‍ഷന്‍ നടത്തുന്ന ഒരു സൈറ്റാണ് oddcast.com. സാധാരണ കണ്‍വെര്‍ട്ടറുകളില്‍ നിന്ന് വ്യത്യസ്ഥമായി നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്. അതിലേറ്റവും ആദ്യം പറയേണ്ടുന്നത് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന ആനിമേറ്റഡ് രൂപമാണ്. മൗസിന്‍റെ ചലനത്തിനൊപ്പം തല ചലിപ്പിക്കുന്ന ഒരു ചിത്രം പേജിലുണ്ട്. അതിന് താഴെ ടെക്സ്റ്റ് നല്കാനുള്ള കോളം, ഭാഷകള്‍, വോയ്സ്, ഇഫക്ട്, ലെവല്‍ എന്നിവയൊക്കെ സെലക്ട് ചെയ്യാം. മുപ്പതോളം ഭാഷകളില്‍ ടെക്സ്റ്റ് ടു സ്പീച്ച് കണ്‍വെര്‍ഷന്‍ നടത്താം. ഫോണുകളില്‍ റിങ്ങ് ടോണുകളുണ്ടാക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ റെക്കോഡഡ് സൗണ്ട് ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ വെറുതെ നേരം പോക്കിന് ഉപയോഗിക്കാം.

http://www.oddcast.com/home/demos/tts/tts_example.php

Comments

comments