കൊമോഡോ ടൈം മെഷീന്‍


വൈറസ് പ്രശ്നങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ പഴയൊരു സ്റ്റേജിലേക്ക് മടങ്ങിപ്പോകാന്‍ വിന്‍ഡോസില്‍ ഉപയോഗിക്കുന്ന സംവിധാനമാണല്ലോ റീസ്റ്റോര്‍ പോയിന്‍റ്. ഇതിന് പകരം ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് കൊമോഡോ (Comodo).
വളരെ എളുപ്പത്തില്‍ വിന്‍ഡോസ് റീസ്റ്റോര്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണിത്. കൊമോഡോ ഉപയോഗിച്ച് സിസ്റ്റത്തിലെ സ്നാപ് ഷോട്ടുകള്‍ എടുക്കാനാവും. ഒരു പ്രധാന മാറ്റം സിസ്റ്റത്തില്‍ വരുത്തുന്നതിന് മുമ്പ് സ്ക്രീന്‍ഷോട്ടുകളെടുത്ത് വെക്കാം.
Comodo time machine - Compuhow.com
സ്നാപ് ഷോട്ടുകള്‍ ഷെഡ്യൂള്‍ ചെയ്യാനും, അവ ഉപയോഗിച്ച് ആ സമയത്തെ അവസ്ഥയിലേക്ക് സിസ്റ്റത്തെ റീസ്റ്റോര്‍ ചെയ്യാനും സാധിക്കും. ഇന്‍ഡിവിജ്വലായ ഫയലുകള്‍ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് റീസ്റ്റോര്‍ ചെയ്തെടുക്കാനാവും.

കഫെകളിലും മറ്റും സിസ്റ്റങ്ങളില്‍ ഈ സംവിധാനം ഉപയോഗിച്ച് ഉപയോഗിക്കുന്നവര്‍ മാറ്റങ്ങള്‍ വരുത്തുന്നത് അപ്പോള്‍ തന്നെ നീക്കി പൂര്‍വ്വസ്ഥിതിയിലാക്കാം.

DOWNLOAD

Comments

comments