ഒന്നിലേറെ മെയില്‍ അക്കൗണ്ടുകളിലെ മെയിലുകള്‍ ഒരു ഇന്‍ബോക്സില്‍


പലര്‍ക്കും ഒന്നിലേറെ ഇമെയില്‍ അക്കൗണ്ടുകള്‍ ഉണ്ടാകം. ഇവയെല്ലാം തുറന്ന് മെയില്‍ ചെക്ക് ചെയ്യുക എന്നത് അല്പം പ്രയാസം തന്നെയാണ്. ഡെസ്ക്ടോപ്പ് ക്ലയന്റുകള്‍ ഉപയോഗിച്ചാല്‍ ഇത് അല്പം എളുപ്പമാക്കാം. എന്നാല്‍ ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒന്നാണ് മള്‍ട്ടിപ്പിള്‍ മെയിലുകള്‍ സിംഗിള്‍ ഇന്‍ബോക്സില്‍ കിട്ടും വിധമാക്കുക എന്നത്. ജിമെയില്‍ ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
ആദ്യം ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
ഗിയര്‍ഐക്കണില്‍ ക്ലിക്ക് ചെയ്ത് സെറ്റിംഗ്സ് എടുക്കുക.
Accounts and Import click ക്ലിക്ക് ചെയ്യുക. Check mail from other accounts ക്ലിക്ക് ചെയ്യുക

തുറന്ന് വരുന്ന പോപ് അപ്പില്‍ മറ്റ് ഇെമയില്‍ നല്കുക. ഇത് യാഹൂ, എ.ഒ.എല്‍ എന്നിവയിലേതുമാകാം
അതില്‍ ലോഗിന്‍ ചെയ്യുന്നതിന് വേണ്ടുന്ന പാസ് വേഡും നല്കുക. ഇതി ല്‍ കസ്റ്റമൈസിബിളായ മറ്റ് ഒപ്ഷന്‍സുമുണ്ട്.


അടുത്ത സ്റ്റെപ്പ് ആ മെയിലില്‍ നിന്ന് നിങ്ങള്‍ക്ക് മെയില്‍ സെന്‍ഡിങ്ങ് സാധിക്കുക എന്നതാണ്. ഇത് തുടര്‍ന്ന് സെറ്റ് ചെയ്യാന്‍ കഴിയും.
ഇതില്‍ നിങ്ങളുടെ മെയില്‍‌ ലഭിക്കുന്നയാള്‍ നിങ്ങളുടേതായി കാണേണ്ടുന്ന പേര്, ജിമെയിലി‍ല്‍ നിന്നാണോ, മറ്റ് ഇമെയില്‍ പ്രൊവൈഡറുടെ SMTP servers ല്‍ നിന്നാണോ സെന്‍‍ഡ് ചെയ്യേണ്ടത്, സെക്കന്‍ഡറി മെയിലിലേക്ക് സെന്‍ഡ് ചെയ്യേണ്ടുന്ന വെരിഫിക്കേഷന്‍ കോഡ്, എന്നിവ നല്കാം.
പുതിയ മെനുവില്‍ ഏത് അഡ്രസില്‍ നിന്നാണ് മെയിലയക്കേണ്ടത് എന്ന് സെലക്ട് ചെയ്യാം.
അടുത്ത സ്റ്റെപ്പ് Multiple Inboxes ജിമെയില്‍ ലാബില്‍‌ നിന്ന് എനേബിള്‍ ചെയ്യുകയാണ്.ഇത് എനേബിള്‍ ചെയ്ത ശേഷം കോണ്‍ഫിഗര്‍ ചെയ്യാം.

Comments

comments