ഫയര്‍ഫോക്സിന് വര്‍ണ്ണപ്പകിട്ട്


ഫയര്‍ഫോക്സ് ബ്രൗസറിന്‍റെ സ്ഥിരം കളര്‍ കണ്ട് മടുത്തോ. ഓരോ എലമെന്‍റും നിങ്ങള്‍ക്കിഷ്ടമുള്ള കളര്‍ നല്കി ഫയര്‍ഫോക്സിന് ആകെയൊരു വര്‍ണ്ണപ്പകിട്ട് നല്കണോ?
Colorlicious എന്ന ആഡോണ്‍ ഉപയോഗിച്ചാല്‍ സംഗതി സാധിക്കാം. ബട്ടണ്‍സ്, ടാബ്, ബാര്‍സ്, എന്നിവയ്ക്കൊക്കെ ഈ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴി നിറങ്ങള്‍ നല്കാം.
Colorlicious - Compuhow.com
കളര്‍സ്കീമുകള്‍ പ്രീസെറ്റായി സേവ് ചെയ്യുകയും ഇവ പിന്നീട് മാറി മാറി ഉപയോഗിക്കുകയും ചെയ്യാം.
ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഐക്കണില്‍ ക്ലിക്ക് ചെയ്ത് Options എടുത്ത് കളര്‍സ്കീമില്‍ മാറ്റം വരുത്താം.
ആകര്‍ഷകമായി കളര്‍ കോമ്പീനേഷനുകള്‍ ഉപയോഗിച്ച് പേഴ്സണലൈസ്ഡ് ലുക്ക് നല്കാനും, സ്ഥിരം കാണുന്ന നിറങ്ങള്‍ മൂലമുള്ള ബോറടി മാറ്റാനും ഈ ആഡോണ്‍ വഴി സാധിക്കും.

DOWNLOAD

Comments

comments