കൊളാഷുകളുണ്ടാക്കാം


Shape collage - Compuhow.com
അനേകം ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച് കൊളാഷുകളുണ്ടാക്കുന്ന പരിപാടി പലരും ചെയ്യാറുണ്ടാവും. ഫോട്ടോഷോപ്പുപയോഗിച്ച് ഏറെ നേരം ചെലവാക്കിയാവും ഇത് ചെയ്യുക. എന്നാല്‍ എളുപ്പത്തില്‍ മനോഹരമായ കൊളാഷുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Shape Collage.

ഒരു കസ്റ്റം ഷേപ്പ് സെലക്ട് ചെയ്ത് സെലക്ട് ചെയ്ത ചിത്രങ്ങളെ ഒന്നിച്ചാക്കി കൊളാഷുകള്‍ ഇതില്‍ നിര്‍മ്മിക്കാം. അതുപോലെ തന്നെ ടെക്സ്റ്റുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ ചേര്‍ത്തുള്ള കൊളാഷുകളും ഇതില്‍ നിര്‍മ്മിക്കാനാവും.. ഹൈ റെസലൂഷനുള്ള ചിത്രങ്ങളും ഇങ്ങനെ തയ്യാറാക്കാം.

പരസ്യങ്ങള്‍ക്കും മറ്റുമായി ഒരേ തീം വരുന്ന ചിത്രങ്ങള്‍ ഇങ്ങനെ കൊളാഷുകളായി നിര്‍മ്മിക്കാറുണ്ട്. കട്ടിംഗും പേസ്റ്റിംഗും ചെയ്ത് നേരം കളയാതെ ഇന്‍സ്റ്റന്‍റായി ഇത് ചെയ്യാമെന്നതാണ് ഈ പ്രോഗ്രാമിന്‍റെ മികവ്.

VISIT SITE

Comments

comments