കോഫീ ഷോപ്പില്‍ അല്പസമയം


coffee - Compuhow.com
ആളുകള്‍ വ്യത്യസ്ഥമായ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ടങ്ങളുണ്ടാവും. ഉദാഹരണത്തിന് അല്പസമയം ഒച്ചപ്പാടുകളില്‍ നിന്ന് അകന്നിരിക്കാന്‍ ചിലര്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ക്ക് എന്തെങ്കിലും പ്രത്യേക ശബ്ദങ്ങളാവും ഇഷ്ടം. ഉദാഹരണത്തിന് കോഫീ ഷോപ്പില്‍ പോകാനും അവിടെ ഏറെ സമയം ഇരിക്കാനും ഇഷ്ടപ്പെടുന്ന ആളാവും നിങ്ങള്‍. എങ്കില്‍ വീട്ടിലോ ഓഫീസിലോ ഇരിക്കുന്ന അവസരത്തില്‍ കോഫീഷോപ്പിലെ അന്തരീക്ഷം ലഭിക്കണോ. എങ്കില്‍ കോഫീഷോപ്പിലെ അന്തരീക്ഷം ശബ്ദം കൊണ്ട് പുനസൃഷ്ടിക്കുന്ന Coffitivity എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
Coffitivity_thumb - Compuhow.com
ഈ സൈറ്റ് തുറക്കുന്നതോടെ ശബ്ദങ്ങള്‍ കേട്ടുതുടങ്ങും. പ്രത്യേക ഡൗണ്‍ലോഡിങ്ങോ രജിസ്ട്രേഷനോ ഇതിന് ആവശ്യമില്ല.
മൂന്ന് തരം ശബ്ദമാണ് ഇവിടെ നിന്ന് ലഭിക്കുക.
Morning Murmur, Lunchtime Lounge, University Undertones എന്നിവയാണിവ.

മണിക്കൂറുകള്‍ നീളുന്ന കംപ്യൂട്ടര്‍ ജോലികള്‍ക്കിടെ ഇടക്കിടെ റിലാക്സ് ചെയ്യാന്‍ ഇത്തരം ശബ്ദങ്ങള്‍ സഹായിക്കും. മഴയുടെ പോലെ പ്രകൃതിയിലെ ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്ന ഒരു പ്രോഗ്രാമും ഇതേ ആവശ്യത്തിനായി ഉപയോഗിക്കാം.
ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ആപ്ലിക്കേഷന്‍ രൂപങ്ങളിലും ഇത് ലഭ്യമാണ്.

http://coffitivity.com/

Comments

comments