കോഡ് 2- വിന്‍ഡോസ് ഡെസ്ക്ടോപ്പ് ക്യു.ആര്‍ കോഡ് റീഡര്‍


വിവരങ്ങളെ സംക്ഷിപതമായും, നേരിട്ട് കാണാതെ എന്‍ക്രിപ്റ്റഡായും സൂക്ഷിക്കാന്‍ സഹായിക്കുന്ന പുതിയ ടെക്നോളജിയാണല്ലോ ക്യു.ആര്‍ കോഡുകള്‍. യു.ആര്‍.എലുകള്‍, നമ്പറുകള്‍, തുടങ്ങി എന്തും ഒരു ചിത്രത്തിന്‍റെ രൂപത്തില്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ഇതില്‍ സാധിക്കും. ഇത് എന്താണ് എന്ന് മനസിലാക്കാന്‍ ക്യുആര്‍ കോഡ് റീഡറുകള്‍ വേണം. ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ക്യുആര്‍ കോഡ് റീഡറുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ നിങ്ങള്‍സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത ആളാണെങ്കില്‍ എങ്ങനെ ഒരു ക്യ.ആര്‍ കോഡ് മനസിലാക്കും. ഇതിന് ഉപയോഗിക്കാവുന്ന ഒരു ഡെസ്ക്ടോപ്പ് ക്യു.ആര്‍ കോഡ് റീഡറാണ് കോഡ് 2.
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ക്യു.ആര്‍ കോഡുകള്‍ ക്വിക്ക് സ്കാന്‍ ചെയ്യാം.
രണ്ട് തരത്തില്‍ ഇതുപയോഗിച്ച് സ്കാന്‍ ചെയ്യാം.

ഫ്രം ഫയല്‍ എന്ന ഒപ്ഷന്‍ ഉപയോഗിച്ച് ചിത്രം സ്കാന്‍ ചെയ്യാം.
അല്ലെങ്കില്‍ സ്ക്രീനില്‍ നിന്ന് ഡയറക്ടായി സ്കാന്‍ ചെയ്യാം. കോഡിന്റെ ഏരിയ സെലക്ട് ചെയ്താല്‍ ഓട്ടോമാറ്റിക്കായി ചിത്രം സ്കാന്‍ ചെയ്യപ്പെടും. ഇങ്ങനെ ചെയ്യുമ്പോള്‍‌ മൗസ് കഴ്സര്‍ ക്രോസ് ചിഹ്നമായി മാറും.
സ്കാന്‍ ചെയ്ത് ലഭിക്കുന്ന വിവരം ടെക്സ്റ്റായി സേവ് ചെയ്യാനും സാധിക്കും.
www.codetwo.com/freeware/qr-code-desktop-reader/

Comments

comments