ക്ലൗഡ് സേവ്- വെബ് ഫയലുകള്‍ നേരിട്ട് ക്ലൗഡില്‍ സേവ് ചെയ്യാം


ഗൂഗിള്‍ ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് ക്ലൗഡ് സേവ്. ഫയലുകള്‍ നെറ്റില്‍ നിന്ന് ഡയറക്ടായി ക്ലൗഡിലേക്ക് ഇതുപയോഗിച്ച് സേവ് ചെയ്യാം. ഇമേജുകളും, വീഡിയോകളും, സിപ് ഫയലുകളും ഇത്തരത്തില്‍ സേവ് ചെയ്യാന്‍ സാധിക്കും. പന്ത്രണ്ട് വ്യത്യസ്ഥ ക്ലൗഡ് സ്റ്റോറേജ് സര്‍വ്വീസുകളെ ഇത് സപ്പോര്‍ട്ട് ചെയ്യും. SkyDrive, Dropbox, Box, Google Drive, Amazon ,Sugarsync തുടങ്ങിയവയ്ക്കൊക്കെ ഇത് ഉപയോഗപ്പെടുത്താം. വളരെ എളുപ്പത്തില്‍ ഈ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തിപ്പിക്കാം. നിങ്ങള്‍ക്ക് സേവ് ചെയ്യേണ്ടുന്ന ഐറ്റത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ടു ക്ലൗഡ് എന്ന ഒപ്ഷന്‍ എടുക്കുക. സേവില്‍‌ ഏത് സര്‍വ്വീസാണ് എന്നും സെലക്ട് ചെയ്യാം.
ആദ്യ തവണ ഉപയോഗിക്കുമ്പോള്‍ ഇത് ഓതറൈസ് ചെയ്യേണ്ടി വരും. തുടര്‍ന്ന് എളുപ്പത്തില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും.

ഇത്തരത്തില്‍ സേവ് ചെയ്യുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ വരും. ഡയറക്ട് സേവ് ഒപ്ഷന്‍ ഉപയോഗിച്ചാല്‍ ഫയലുകള്‍ പേര് വ്യത്യാസമില്ലാതെ തന്നെ സേവ് ചെയ്യാം. നിങ്ങള്‍ ബ്രൗസിങ്ങിനിടെ കണ്ടെത്തുന്ന ചിത്രങ്ങളും, മറ്റ് ഫയലുകളുമൊക്കെ ഇത്തരത്തില്‍ എളുപ്പത്തില്‍ പിന്നീടുള്ള ഉപയോഗത്തിനായി സേവ് ചെയ്യാന്‍ സാധിക്കും.

Download

Comments

comments