പല ക്ലൗഡ് ആപ്ലിക്കേഷനുകള്‍ ഒറ്റയിടത്ത് നിന്ന് കണ്‍ട്രോള്‍ ചെയ്യാം


ക്ലൗഡ് സ്റ്റോറേജ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലമാണല്ലോ ഇത്. മിക്ക ആളുകളും കംപ്യൂട്ടറിലെ തങ്ങളുടെ ഫയലുകള്‍ ക്ലൗഡ് സ്റ്റോറേജുകളില്‍ സൂക്ഷിച്ച് തുടങ്ങിയിരിക്കുന്നു. ഉയര്‍ന്ന് സ്പേസ് ഫ്രീയായി ലഭിക്കുന്നതിനാല്‍ നെറ്റുപയോഗിക്കുന്നവര്‍ക്ക് ക്ലൗഡ് സ്റ്റോറേജുകളോട് താല്പര്യമാണ്. ഡ്രോപ്പ് ബോക്സ്, ഗൂഗിള്‍ ഡ്രൈവ്, ലൈവ് തുടങ്ങി അനേകം സര്‍വ്വീസുകള്‍ ഓമ്‍ലൈന്‍ സ്റ്റോറേജ് നല്കുന്നുണ്ട്. ക്ലൗഡില്‍ പല സ്റ്റോറേജുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഫയലുകള്‍ ജോലി സമയത്ത് എളുപ്പം ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Busyflow എന്ന് പേരുള്ള ഈ സര്‍വ്വീസ് ഉപയോഗിച്ച് പല സ്റ്റോറേജ് സര്‍വ്വീസുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. ഇതില്‍ സൈന്‍ അപ് ചെയ്ത് നിങ്ങള്‍ക്ക് വേണ്ടുന്ന സര്‍വ്വീസുകള്‍ ഇതിലേക്ക് ആഡ് ചെയ്യാം. പ്രൊജക്ടുകള്‍ മറ്റുള്ളവരുമായി ഷെയര്‍ചെയ്യാനും, ഇമെയില്‍ ഇന്‍വിറ്റേഷന്‍ വഴി മറ്റുള്ളവരെ പ്രൊജക്ടുകളില്‍ ആഡ് ചെയ്യാനും സാധിക്കും. ഇത് സൗജന്യ സര്‍വ്വീസാണ്.
www.busyflow.com

Comments

comments