പല പ്രോഗ്രാമുകള്‍ ഒന്നിച്ച് ക്ലോസ് ചെയ്യാം


കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ തുറന്ന് വെച്ച പ്രോഗ്രാമുകള്‍ ക്ലോസ് ചെയ്യാന്‍ സമയത്ത് എല്ലാം ഒന്നൊന്നായി ക്ലോസ് ചെയ്യുകയെന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ തിരക്കിട്ട് എല്ലാത്തിലും ക്ലിക്ക് ചെയ്യുകയും സിസ്റ്റം ഹാങ്ങായി ക്ലോസാവാന്‍ താമസിക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു ചെറിയ പ്രോഗ്രാമാണ് CLOSE ALL. വളരെ ചെറിയ സൈസിലുള്ള ഒരു പ്രോഗ്രാമാണിത്. ഇത് ഒരു സ്റ്റാന്‍ഡ് എലോണ്‍ ആപ്ലിക്കേഷനാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. പ്രോഗ്രാമുകള്‍ ഒന്നിച്ച് എളുപ്പത്തില്‍ ക്ലോസ് ചെയ്യാന്‍ ഇത് ഉപകരിക്കും. എന്നാല്‍ വര്‍ക്ക് ചെയ്യുന്ന പ്രോഗ്രാം സേവ് ചെയ്തിട്ടില്ലെങ്കില്‍ സേവ് ചെയ്യണമോയെന്ന സാധാരണ സ്ഥിരീകരണം കഴിഞ്ഞതിന് ശേഷമേ ഓഫ് ചെയ്യൂ.

VISIT SITE

Comments

comments