ക്ലൈമാക്സ് ഏപ്രില്‍ 19 ന്


Climax malayalam  movie - Keralacinema.com
സില്‍ക്കിന്‍റെ ഓര്‍മ്മകള്‍ക്ക് പുനര്‍ജ്ജന്മമേകി ക്ലൈമാക്സ് ഏപ്രില്‍ 19 ന് റിലീസ് ചെയ്യും. ഡര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമ രൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ക്ലൈമാക്സ്. ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ആന്‍റണി ഈസ്റ്റ്മാനാണ്. തിരക്കഥ എഴുതിയത് കലൂര്‍ഡെന്നീസ്. സംവിധാനം അനില്‍. സന ഖാന്‍ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, സുബിന്‍, ലക്ഷ്മി ശര്‍മ്മ, ബിജുകുട്ടന്‍, മനുരാജ്, രവികാന്ത് തുടങ്ങിയവരും അഭിനയിക്കുന്നു. നൈസ് മുവീസിന്‍റെ ബാനറില്‍ പി.ജെ തോമസാണ് ചിത്രം നിര്‍മ്മിച്ചത്.

Comments

comments