ഫയര്‍ഫോക്സില്‍ ക്ലിക്ക് ലെസ് മെനു


ബ്രൗസറില്‍ ഒരു ടെകസ്റ്റ് ഭാഗം സെലക്ട് ചെയ്താല്‍ അത് കോപ്പി ചെയ്യാനോ, സെര്‍ച്ച് ചെയ്യാനോ സാധാരണയായി റൈറ്റ് ക്ലിക്ക് ചെയ്ത ഒപ്ഷന്‍ സെലക്ട് ചെയ്യുകയോ, മെനുവില്‍ നിന്ന് സെലക്ട് ചെയ്യുകയോ ചെയ്യണം. എന്നാല്‍ ഈ പണികളില്ലാതെ മെനു ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു ആഡോണാണ് Clickless Menu
ടെക്സ്റ്റ് സെലക്ട് ചെയ്താല്‍ ഓട്ടോമാറ്റിക്കായി മെനു വരാന്‍ ഇത് സഹായിക്കും. അതില്‍ നിന്ന് കോപ്പിയോ, സെര്‍ച്ചോ ഏതാണ് വേണ്ട ഒപ്ഷനെന്ന് സെലക്ട് ചെയ്യാം.

ഇതില്‍ ലഭ്യമാകുന്ന ഒപ്ഷനുകള്‍ കോപ്പി, ഫൈന്‍ഡ് ഇന്‍ പേജ് (ഇതേ ടെക്സറ്റ് വരുന്ന പേജുകള്‍ കണ്ടെത്തുന്നു), സിംപിള്‍ മാര്‍ക്കര്‍ (സെലക്ട് ചെയ്ത ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യുന്നു), ഓപ്പണ്‍ ആസ് യു.ആര്‍.എല്‍ (പുതിയ ടാബില്‍ അഡ്രസായി തുറക്കുന്നു), സെര്‍ച്ച് (ബിങ്ങ്, ഗൂഗിള്‍, ട്രാന്‍സ് ലേറ്റ്, ഗൂഗിള്‍മാപ്, യുട്യൂബ്,ഡിക്ഷണറി എന്നിവ)
ഇതിന്‍റെയൊരു മികവ് എന്നത് കസ്റ്റമൈസ് ചെയ്യാമനാവും എന്നതാണ്. അതായത് സെര്‍ച്ച് ഒപ്ഷന്‍സില്‍ പുതിയവ ചേര്‍ക്കാനും, നിലവിലുള്ളവ നീക്കം ചെയ്യാനുമാകും. അതുപോലെ മെനു തുറക്കാനെടുക്കുന്ന സമയത്തിലും മാറ്റങ്ങള്‍ വരുത്താം.
Download

Comments

comments