ഫേസ്ബുക്ക് സെര്‍ച്ച് വിവരങ്ങള്‍ നീക്കാം


Facebook search - Compuhow.com
ഗൂഗിള്‍ ചെയ്യുന്നത് പോലെ തന്നെ ഫേസ്ബുക്കും സെര്‍ച്ച് ഹിസ്റ്ററി സേവ് ചെയ്യും. ഗൂഗിളില്‍ പരസ്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതിനുസരിച്ച് പ്രത്യക്ഷപ്പെടുന്നതുപോലെ വ്യക്തികളുടെ സെര്‍ച്ച് എന്തൊക്കെയാണ് എന്ന് നിരീക്ഷിക്കുന്നതിനുള്ള നീക്കം ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നുമുണ്ട്.

എന്നാല്‍ ഇതിന്റെ ഒരു പ്രധാന പ്രശ്നം എന്നത് പ്രൈവസി സെറ്റിങ്ങില്‍ Public എന്നാണെങ്കില്‍ സംഗതി മാറും. നിങ്ങള്‍ സെര്‍ച്ച് ചെയ്തതെന്തെന്ന് നാട്ടുകാരെല്ലാമറിയുമെന്ന് ചുരുക്കം.

ഫേസ്ബുക്ക് സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ ക്ലിയര്‍ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.
നിങ്ങളുടെ അക്കൗണ്ട് തുറന്ന് Activity log ക്ലിക്ക് ചെയ്യുക.
Facebook search - Compuhow.com
അവിടെ ഫേസ്ബുക്കിലെ എല്ലാ ആക്ടിവിറ്റികളുടെ കാണാനാവും. ലൈക്ക്സ്, കമന്‍റ്സ് തുടങ്ങിയവയെല്ലാം.
ഇനി More ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് സ്ക്രോള്‍ ചെയ്ത് Search കാണുക. ഇവിടെ ക്ലിക്ക് ചെയ്യുക.

അവിടെ സെര്‍ച്ച് ഹിസ്റ്ററി തിയ്യതി ക്രമത്തില്‍ കാണാനാവും. അവിടെ മുകളില്‍ വലത് ഭാഗത്തായി Clear Searches ഒപ്ഷന്‍ കാണാം. അവിടെ ക്ലിക്ക് ചെയ്യാം. അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ബോക്സില്‍ Clear Searches ല്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫേസ്ബുക്ക് സെര്‍ച്ച് ഹിസ്റ്ററി നീക്കം ചെയ്യപ്പെടും.

Comments

comments