Chrome Sniffer – വെബ്സൈറ്റുകളെ അറിയാം


വെബ്സൈറ്റുകളെ ഏറെ ശ്രദ്ധിക്കുന്ന ആളുകള്‍ക്ക് അവ ഏത് പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്നു, മറ്റ് ഏതൊക്കെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്നൊക്കെ അറിയണമെന്ന് തോന്നാം. പ്രത്യേകിച്ച് ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്. മനോഹരമായ ചില സൈറ്റുകള്‍ കാണുമ്പോള്‍ ഇത് ഏത് പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാനൊരു ജിജ്ഞാസ സാധാരണമാണ്.


ഇത് മനസിലാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് Sniffer.സൈറ്റിലുപയോഗിക്കുന്ന ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ആഡ്സെന്‍സ് തുടങ്ങിയ എലമെന്റുകളെയും ഇത് ഉപയോഗിക്കുന്നത് വഴി മനസിലാക്കാന്‍ സാധിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു ഐ്കമ്‍ അഡ്രസ് ബാറിനരികെ വരും. ഇതില്‍ ക്ലിക്ക് ചെയ്ത് ഓപ്പണായ സൈറ്റിനെപ്പറ്റി അറിയാം.
നൂറിലധികം സി.എം.എസ്, ജാവസ്ക്രിപ്റ്റ് ലൈബ്രറികളെപ്പറ്റി ഇതില്‍ മനസിലാക്കാനാവും.

Download

Comments

comments