ഗൂഗിള്‍ ക്രോം റിമോട്ട് ഡെസ്ക്ടോപ്പ് പുറത്തിറങ്ങി


ഏതാണ്ട് ഒരു വര്‍ഷത്തിന് മുമ്പാണ് ഗൂഗിള്‍ ക്രോം റിമോട്ട് ഡെസ്ക്ടോപ്പ് പുറത്തിറങ്ങിയത്. ക്രോം ഉയോക്താക്കളെ മറ്റ് കംപ്യൂട്ടറുകളുമായി കണക്ട് ചെയ്യുന്നതിനാണ് ഇതുപയോഗിക്കുന്നത്. ടെക്നിക്കലും, പേഴ്സണലുമായ നിരവധി ആവശ്യങ്ങള്‍ക്ക് ഇന്ന് റിമോട്ട് ഡെസ്ക്ടോപ്പ് പ്രോഗ്രാമുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടല്ലോ.

ഇതിന്‍റെ ഫൈനല്‍ വേര്‍ഷന്‍ ക്രോം പുറത്തിറക്കി. ക്രോം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സിസ്റ്റങ്ങളില്‍ ഇത് ഉപയോഗിക്കാം. വിന്‍ഡോസ്, മാക്, ലിനക്സ് കംപ്യൂട്ടറുകളില്‍ ഇത് ഉപയോഗപ്പെടുത്താം. ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളിലും ഇത് റണ്‍ ചെയ്യും. ആക്സസ് ചെയ്യേണ്ടുന്ന സിസ്റ്റങ്ങളില്‍ ഈ പ്രോഗ്രാം ഇന്‍സ്ററാള്‍ ചെയ്തിരിക്കണം. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ അപ് ചെയ്തിരിക്കണം.
ഇനി നിങ്ങള്‍ നിങ്ങളുടെ തന്നെ കംപ്യൂട്ടര്‍ ആക്സസ് ചെയ്യണമോയെന്ന് നല്കാം. ഫൈനല്‍ വേര്‍ഷനില്‍ നിരവധി പുതിയ ഫീച്ചേഴ്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിസ്റ്റങ്ങള്‍ തമ്മില്‍ കോപ്പി പേസ്റ്റ്, ഒരു കംപ്യൂട്ടറില്‍ നിന്ന് മറ്റേതിലേക്ക് ഓഡിയോ സ്ട്രീമിങ്ങ് എന്നിവ സാധ്യമാണ്. ക്രോം റിമോട്ട് ഡെസ്ക്ടോപ്പ് ടീംവ്യുവര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് പകരമായി ഉപയോഗിക്കാം.

Download

Comments

comments