മൊബൈലിനെ ക്രോം കാസ്റ്റാക്കാം…!


കഴിഞ്ഞ ദിവസം ക്രോംകാസ്റ്റ് എന്നൊരു പുതിയ ഉത്പന്നം ഗൂഗിള്‍ വിപണിയിലെത്തിച്ചിരുന്നു. പെന്‍ഡ്രൈവിനോളം പോന്ന ഈ വസ്തു വെബ്കണ്ടന്‍റുകള്‍ ടിവിയില്‍ കാണാനായാണ് ഉപയോഗിക്കുന്നത്. 35 ഡോളര്‍ വില വരുന്ന ഈ ഉത്പന്നം ഏറെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

എച്ച്.ഡി.എം.ഐ പോര്‍ട്ടുമായി കണക്ട് ചെയ്യുന്ന ക്രോംകാസ്റ്റ് നെറ്റ്ഫ്ലിക്സ്, യുട്യൂബ് തുടങ്ങിയവയൊക്കെ പ്ലേ ചെയ്ത് കാണാന്‍ സഹായിക്കും. എന്നാല്‍ ഈ ഉത്പന്നം എന്ന് നമ്മുടെ നാട്ടില്‍ വരുമെന്ന് പറയാനാവില്ല. പുതിയ ടെക്നോളജികളെ കാത്തിരിക്കുന്ന, അവ പരീക്ഷിച്ച് നോക്കാന്‍ താല്പര്യപ്പെടുന്ന വായനക്കാര്‍ക്ക് കയ്യിലുള്ള ആന്‍ഡ്രോയ്ഡ് ഫോണിനെ തല്‍ക്കാലത്തേക്ക് ക്രോം കാസ്റ്റാക്കി ഉപയോഗിക്കാം. രണ്ട് ആന്‍ഡ്രോയ്ഡ് ഡിവൈസുകളെ ഇതിനായി ഉപയോഗിക്കാം.
CheapCast എന്ന ആന്‍ഡ്രോയ്ഡ് ആപ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇത് ഉപയോഗിക്കാന്‍ ഫോണുമായി കണക്ട് ചെയ്യാവുന്ന ഒരു എച്ച്.ഡി.എം. ഐ കേബിളും വേണം.

ആദ്യം ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് Chromecast receiver service എനേബിള്‍ ചെയ്യുക.
തുടര്‍ന്ന് ഫോണിനെ തിരിച്ചറിയാന്‍ ഒരു പേര് നല്കാം. CheapCast ഒരു ബാക്ക് ഗ്രൗണ്ട് പ്രോഗ്രാമായാണ് റണ്‍ ചെയ്യുക.
CheapCast - Compuhow.com
എനേബിള്‍ ചെയ്യുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ വരും. ഇനി രണ്ടാമത്തെ ഡിവൈസില്‍ ഇതേ ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് ഒരു വീഡിയോ പ്ലേ ചെയ്യുക. രണ്ട് ഡിവൈസുകളും തമ്മില്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ CheapCast സ്ട്രീമിങ്ങ് കണ്ടെത്തുകയും, കാസ്റ്റ് ഐക്കണ്‍ കാണിക്കുകയും ചെയ്യും. അതില്‍ ടാപ് ചെയ്താല്‍ സ്ട്രീമിങ്ങ് രണ്ടാമത്തെ ഡിവൈസിലും ലഭിക്കും.

DOWNLOAD

Comments

comments