ക്രോം 25 ബീറ്റ യില്‍ വോയ്സ് കണ്‍ട്രോള്‍



ക്രോം 25 ബീറ്റ വേര്‍ഷന്‍ പുറത്തിറങ്ങി. ഏറെ പുതിയ ഫീച്ചറുകള്‍ ഇതിലുണ്ട്. പുതിയ കണ്ടന്റ് സെക്യൂരിറ്റി പോളിസി അനുസരിച്ച് ഉപയോഗിക്കുന്നവര്‍ക്ക് Content-Security-Policy HTTP header വഴി വിശ്വസനീയമായ കണ്ടന്‍റ് സോഴ്സുകളുടെ വൈറ്റ് ലിസ്ററ് ഉണ്ടാക്കാം.
എന്നാല്‍ ഇതിലുപരി വലിയ പ്രത്യേകത എന്നത് സ്പീച്ച് റെക്കഗ്നിഷന്‍ സംവിധാനമാണ്. ഇത് മൊബൈല്‍ വേര്‍ഷനുകളിലും വര്‍ക്ക് ചെയ്യും. ഈ സൗകര്യം ഉപയോഗിച്ച് ബ്രൗസറില്‍ ഡിക്ടേഷനുകള്‍ ക്രിയേറ്റ് ചെയ്യാനും, ഗെയിമുകള്‍ കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും.
ബ്രൗസര്‍ മികച്ച സ്പീഡ് കാഴ്ചവെയ്ക്കുമെങ്കിലും പ്രവര്‍ത്തനത്തിന് തടസം വരുത്തുന്ന എക്സ്റ്റന്‍ഷനുകള്‍ ഡിസേബിള്‍ ചെയ്യപ്പെടും. അതുപോലെ ഗൂഗിള്‍ ക്രോം ഇന്‍സ്റ്റലേഷന്‍ മോണിട്ടര്‍ ചെയ്യുകയും ചെയ്യും. എച്ച്.ടി.എം.എല്‍ 5 മികച്ച രീതിയില്‍ ഇത് സപ്പോര്‍ട്ട് ചെയ്യും. എക്സ്റ്റന്‍ഷനുകള്‍ മാനേജ് ചെയ്യുന്നതിലും, സുരക്ഷിതമാക്കുന്നതിലും ഏറെ മുന്നേററം ബീറ്റ യില്‍ പ്രതീക്ഷിക്കാം
ക്രോം 25 ബീറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
https://www.google.com/intl/en/chrome/browser/beta.html

Comments

comments