Chime – ക്രോമില്‍ ജിമെയില്‍, ഫേസ് ബുക്ക്, ട്വിറ്റര്‍…നോട്ടിഫിക്കേഷനുകള്‍



ബ്രൗസറില്‍ ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ഒട്ടേറെ എക്സ്റ്റന്‍ഷനുകളുണ്ട്. അതുപോലെ ജിമെയിലിനുമുണ്ട്. എന്നാല്‍ നിരവധി നെറ്റ്വര്‍ക്കുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഒരു എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുക എന്നതാണ് Chime ന്റെ ഗുണം.
ജിമെയില്‍, ഫേസ്ബുക്ക്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇന്‍, ക്യുഓറ, ഫ്ലിക്കര്‍, തുടങ്ങി അനേകം സര്‍വ്വീസുകളെ ഇതില്‍ ഉള്‍പ്പെടുത്താം. ബ്രൗസര്‍ വിന്‍ഡോയില്‍ പോപ് അപ്പായി നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ കാണിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം ആദ്യം വരിക ഏതൊക്കെ സര്‍വ്വീസുകള്‍ ഉപയോഗിക്കണം എന്നതാണ്.
ഇത് സെലക്ട് ചെയ്ത് കഴിഞ്ഞാല്‍ നോട്ടിഫിക്കേഷനുകള്‍ ലഭിച്ചുതുടങ്ങും. വിന്‍ഡോസിലും, മാകിലും ഇത് വര്‍ക്ക് ചെയ്യും. നോട്ടിഫിക്കേഷന്‍ ബോക്സില്‍ ഇടത് വശത്ത് ഒരു കളര്‍ ലൈന്‍കാണാം. ഇത് ഓരോ സര്‍വ്വീസിനും വ്യത്യസ്ഥമായിരിക്കും. ഏത് സര്‍വ്വീസില്‍ നിന്നുള്ള നോട്ടിഫിക്കേഷനാണ് ഇത് എന്ന് മനസിലാക്കാനുള്ള സഹായമാണ് ഈ കളര്‍ ലൈന്‍. എല്ലാ നോട്ടിഫിക്കേഷനുകളും ഒരുമിച്ച് കാണാന്‍ യു.ആര്‍.എല്‍ ബാറിനടുത്തുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്യുക. നോട്ടിഫിക്കേഷനുകളുടെ വലത് വശത്ത് മൗസ് കൊണ്ടു ചെല്ലുമ്പോള്‍ ഒരു ചെക്ക് മാര്‍ക്ക് കാണാം. ഇത് ക്ലിക്ക് ചെയ്ത് റീഡ് ചെയ്തതായി അടയാളപ്പെടുത്താം.

Download

Comments

comments