സോഷ്യല്‍ നെറ്റ് വര്‍ക്ക് നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് കിട്ടാന്‍…


social networks - Keralacinema.com
ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വളരെ സജീവമായിരിക്കുന്ന കാലമാണ്. ഫേസ് ബുക്ക്, ഗൂഗിള്‍ പ്ലസ്, തുടങ്ങി ഒട്ടനേകം സൈറ്റുകള്‍ നിലവിലുണ്ട്. പലര്‍ക്കും ഒന്നിലേറെ സൈറ്റുകളില്‍ പ്രൊഫൈലുമുണ്ടാകും. ഇവയിലൊക്കെ ദിനം പ്രതി ഒട്ടേറെ നോട്ടിഫിക്കേഷനുകള്‍ വരാറുണ്ട്. പോസ്റ്റിന് ആരെങ്കിലും കമന്‍റിടുമ്പോളും, അല്ലെങ്കില്‍ ലൈക്ക് ചെയ്യുമ്പോളും നോട്ടിഫിക്കേഷനുകള്‍ വരും.
ഇവയൊക്കെ കാണണമെങ്കില്‍ ഓരോ സൈറ്റിലും കയറി ചെക്ക് ചെയ്യേണ്ടതുണ്ട്. തിരക്കുള്ളവര്‍ ആഴ്ചയിലൊരിക്കലൊക്കെയാവും എല്ലാ സൈറ്റുകളിലും പോവുക. ഇത്തരം നോട്ടിഫിക്കേഷനുകള്‍ ഒരു പ്ലാറ്റ് ഫോമില്‍ ഒന്നിച്ച് ലഭിച്ചാല്‍ അത് നല്ലതാതാണ്. Chime എന്ന ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഇത് നടപ്പിലാക്കാം. ഫേസ്ബുക്ക്, ഗൂഗിള്‍പ്ലസ്, ഫ്ലിക്കര്‍, ട്വിറ്റര്‍ തുടങ്ങി ഒട്ടനേകം സൈറ്റുകളെ ഇതില്‍ ആഡ് ചെയ്യാം. നിലവില്‍ ഈ എക്സ്റ്റന്‍ഷന്‍ ക്രോമില്‍ മാത്രമേ ലഭിക്കൂ.
Chime ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ ആക്സസ് ചെയ്യും. മാനുവലായും ഇത് ചെയ്യാം. അതിന് ടൂള്‍‌ബാറിലെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് യൂസര്‍നെയിമും, പാസ് വേഡും നല്കി സൈന്‍ ഇന്‍ ചെയ്യുക. ഇത് ഉപയോഗിക്കുക വഴി ഏറെ സമയലാഭം നേടാം.

Download

Comments

comments