Chikitizer യു.ആര്‍.എല്‍ ഷോര്‍ട്ടനര്‍


ഏറെ നീളമുള്ള വെബ്സൈറ്റ് യു.ആര്‍.എലുകള്‍ നീളം കുറച്ച് ഷെയറിങ്ങിനും മറ്റും ഉപയോഗിക്കാന്‍ സഹായിക്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട്. വളരെ നീളം കൂടിയ യു.ആര്‍.എലുകള്‍ ഷെയര്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. സൈറ്റുകളില്‍ പോകാതെ ബ്രൗസറില്‍ നിന്നുകൊണ്ട് തന്നെ ബുക്ക്മാകര്‍ക്സെറ്റ് ഉപയോഗിച്ചോ, എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചോ ഷോര്‍ട്ടനിങ്ങ് നടത്താനാവും.
ക്രോമില്‍ Chikitizerഎന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ ഷോര്‍ട്ടനിങ്ങ് നടത്താം. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അഡ്രസ് ബാറിനരികെ ചെറിയൊരു ഐക്കണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ഇമെയില്‍ നല്കാന്‍ ആവശ്യപ്പെടും. ഒരു API-KEY റിക്വസ്റ്റ് ചെയ്യുക. മെയിലില്‍ കീ ലഭിച്ചാല്‍ അത് ഇമെയില്‍ എന്റര്‍ ചെയ്ത ബോക്സില്‍ നല്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് യു.ആര്‍.എല്‍ ഷോര്‍ട്ടണിങ്ങ് ചെയ്യാവുന്നതാണ്.
chikitizer-Compuhow.com
Download

Comments

comments