പി.സി സ്റ്റാര്‍ട്ട് അപ് ഐറ്റംസ് ചെക്ക് ചെയ്യാം


സ്റ്റാര്‍ട്ടപ് ഐറ്റങ്ങള്‍ കൂടുന്നതിനനുസരിച്ച് നിങ്ങളുടെ കംപ്യൂട്ടര്‍ ഓപ്പണാവുന്നതിന് താമസം നേരിടും. ഒരു പ്രോഗ്രാം ഉപയോഗിച്ച് ഇവ കണ്ടെത്താം.
whatinstartup ഉപയോഗിച്ചാല്‍ ഇന്‍സ്റ്റലേഷന്‍ കൂടാതെ ഇവ കണ്ടെത്താം. 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകള്‍ ഇതിനുണ്ട്.
എല്ലാ സ്റ്റാര്‍ട്ട് അപ് പ്രോഗ്രാമുകളും ഇതില്‍ ലിസ്റ്റ് ചെയ്യപ്പെടും. ഇവയുടെ ലൊക്കേഷന്‍, പാത്ത്, ഓട്ടോ സ്റ്റാര്‍ട്ട് പാരമീറ്റേഴ്‌സ്, വേര്‍ഷന്‍ എന്നിവ ഇതില്‍ കാണാം.
ഒരു പ്രോഗ്രാമിനെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെങ്കില്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഗൂഗിള്‍ സെര്‍ച്ച് ഒപ്ഷന്‍ എടുത്ത് സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ മനസിലാക്കാം.

Comments

comments