നിങ്ങളുടെ ബ്രൗസിങ്ങ് സ്വഭാവം പരിശോധിക്കാം


surfkoll - Compuhow.com
ദിവസവും അനേകം മണിക്കൂറുകള്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ടാകും. എന്നാല്‍ നിങ്ങള്‍ ആലോചിച്ചിട്ടാല്ല വിധത്തില്‍ ചില സ്വഭാവങ്ങളും ശീലങ്ങളും നിങ്ങളുടെ ബ്രൗസിങ്ങ് സ്വഭാവത്തില്‍ ഇതിനകം രൂപപ്പെട്ട് വന്നിട്ടുണ്ടാകും. ഇത് ഒന്ന് പരിശോധിക്കുന്നത് രസകരവും ഒരു പക്ഷേ ഉപകാരപ്രദവുമായിരിക്കും.

Surfkollen എന്ന എക്സ്റ്റന്‍ഷനാണ് നിങ്ങളെ ഇതിന് സഹായിക്കുക. നിങ്ങളുടെ അവസാനത്തെ ഏഴ് ദിവസത്തെ ഇന്‍റര്‍നെറ്റ് ആക്ടിവിറ്റിയാണ് ഇതില്‍ പരിശോധിക്കുക. റണ്‍ ചെയ്യുമ്പോള്‍ ആദ്യം ലഭിക്കുക ഏഴ് ദിവസത്തിനിടെ സന്ദര്‍ശിച്ച പേജുകളുടെ എണ്ണമാണ്.

അതില്‍ തന്നെ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെട്ട മൂന്ന് സൈറ്റുകള്‍ കാണിക്കും. വളരെ ആകര്‍ഷകമായ രീതിയിലാണ് ഇവ ഡിസ്പ്ലേ ചെയ്യപ്പെടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. Surf Selfie ക്ലിക്ക് ചെയ്ത് ഒറ്റപേജില്‍ വിവരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുകയും, ഇത് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാനാവും.

http://surfkoll.se/

Comments

comments