യു.എസ്.ബി ഡ്രൈവിന്‍റെ സ്പീഡ് ചെക്ക് ചെയ്യാം


യു.എസ്.ബി ഫ്ലാഷ് ഡ്രൈവുകള്‍ ഒരു വിപ്ലവം തന്നെയാണ് അടുത്തകാലത്ത് സൃഷ്ടിച്ചത്. ഡാറ്റ സ്റ്റോറേജിന്‍റെ കാര്യത്തില്‍ യു.എസ്.ബി ഡ്രൈവുകള്‍ കുറഞ്ഞ നിരക്കില്‍ വന്‍ സാധ്യതകളാണ് തുറന്ന് തന്നത്. 1 ജി.ബി മുതല്‍ 64 ജി.ബി വരെ സ്റ്റോറേജുള്ള പെന്‍ഡ്രൈവുകള്‍ വിപണിയില്‍ ലഭിക്കും. പല ഡ്രൈവുകളും തമ്മില്‍ അവയുടെ പെര്‍ഫോമന്‍സിന്‍റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് ചെക്കുചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു ടൂളാണ് USB Flash Benchmark. ഇത് ഒരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനാണ്.
ഇതുപയോഗിച്ച് ക്വിക് ടെസ്റ്റ് നടത്തി പ്രവര്‍ത്തനത്തിന്‍റെ സ്പീഡ് മനസിലാക്കാന്‍ സാധിക്കും. 32, 64 ബിറ്റ് വിന്‍ഡോസ് വേര്‍ഷനുകളില്‍ വര്‍ക്കാവുന്ന ഈ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ റണ്‍ ചെയ്യാന്‍ സാധിക്കും. പ്രോഗ്രാം ഇന്‍റര്‍ഫേസിന്‍റെ വലത് വശത്ത് റിസള്‍ട്ടുകളും കാണിക്കും.

http://usbflashspeed.com

Comments

comments