നിങ്ങളുടെ ആന്‍റി വൈറസ് പ്രോഗ്രാം റണ്‍ചെയ്യുന്നുണ്ടോ?


വൈറസുകള്‍ കംപ്യൂട്ടറിനെ ബാധിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. അതുകൊണ്ട് തന്നെ ഏറെപ്പേരും ആന്‍റിവൈറസ് ഉപയോഗിക്കുന്നുമുണ്ട്. ഇങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ആന്‍റി വൈറസ് പ്രോഗ്രാമുകള്‍ കംപ്യൂട്ടറില്‍ കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന് എങ്ങനെ അറിയാം?

പരീക്ഷണത്തിനായി വൈറസിനെ കംപ്യൂട്ടറിലേക്ക് കടത്തി വിടുന്നത് ഉചിതമല്ല. അതിലും എളുപ്പമുള്ള ഒരു മാര്‍ഗ്ഗമാണ് നമ്മള്‍ ഉപയോഗിക്കുക.യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടര്‍ ആന്റി വൈറസ് റിസര്‍ച്ച് (EICAR)ഒരു ഫയല്‍ നിര്‍മ്മിച്ചിട്ടുണ്ട്. EICAR സ്റ്റാന്‍ഡാര്‍ഡ് ആന്‍റി വൈറസ് ടെസ്റ്റ് ഫയല്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മിക്കവാറും എല്ലാ ആന്‍റിവൈറസ് പ്രോഗ്രാമുകളും ഇതിനെ ഒരു വൈറസായി കണക്കാക്കും.

ഇത് എങ്ങനെ നിര്‍മ്മിക്കാമെന്ന് നോക്കാം..
നോട്ട് പാഡ് തുറന്ന് താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
X5O!P%@AP[4PZX54(P^)7CC)7}$EICAR-STANDARD-ANTIVIRUS-TEST-FILE!$H+H*
Save As എടുത്ത് സേവിങ്ങ് ടൈപ്പ് All Files (*.*) ആക്കുക.
ഫയലിന് .exe എക്സ്റ്റ്‍ഷനുള്ള പേര് നല്കി സേവ് ചെയ്യുക.
Test Anti virus program - Compuhow.com
ആന്‍റിവൈറസ് പ്രോഗ്രാം ഇതിനെ ഒരു വൈറസായി കണക്കാക്കും. ഓട്ടോ ഡിറ്റക്ഷന്‍ ഓണാണെങ്കില്‍ ഈ ഫയലിനെ വൈറസായി ആന്റിവൈറസ് പ്രോഗ്രാം കാണിച്ച് തരും. അല്ലെങ്കില്‍ മാനുവലായി സ്കാന്‍ ചെയ്ത് നോക്കുക.
ഈ ഫയല്‍ മെയില്‍ അറ്റാച്ച്മെന്റായി അയക്കാന്‍ നോക്കുക. അപ്പോള്‍ എളുപ്പത്തില്‍ വൈറസ് ഡിറ്റക്ഷന്‍ നടക്കുന്നുണ്ടോയെന്നറിയാനാവും.

Comments

comments