ഇമെയില്‍ സുരക്ഷിതത്വം പരിശോധിക്കാം


എത്രത്തോളം സുരക്ഷിതത്വ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും, സര്‍വ്വീസുകളും അടിയ്ക്കടി ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. ഇത് വഴി അംഗങ്ങളുടെ ഇമെയിലും പാസ്വേഡുകളും മറ്റും നഷ്ടമാവുകയും ചെയ്യും.
Pwned - Compuhow.com
സാധാരണയായി ഇത്തരം അറ്റാക്കുകള്‍ നടന്നാല്‍ ഹാക്ക് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് കമ്പനികള്‍ മെയിലുകള്‍ അയക്കും. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് പാസ്വേഡില്‍ മാറ്റം വരുത്തകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് Have I Been Pwned?
ഇവിടെ നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട് നല്കി ചെക്ക് ചെയ്യാം.

ഇമെയില്‍ അഡ്രസ് ടൈപ്പ് ചെയ്ത് pwned? എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അക്കൗണ്ട് ഹാക്കിംഗിന് വിധേയമായിട്ടുണ്ടെങ്കില്‍ അത് അവിടെ കാണിക്കും.

https://haveibeenpwned.com

Comments

comments