പെയിന്റിംഗ് ആപ്ലിക്കേഷനുപയോഗിച്ച് ആനിമേഷന്‍


പെയിന്‍റിംഗ് പ്രോഗ്രാമുകളില്‍ ഏറ്റവും പ്രശസ്തമായത് മൈക്രോസോഫ്റ്റ് പെയിന്റ് തന്നെയാണ്. വിന്‍ഡോസിനൊപ്പം ഫ്രിയായി ലഭിക്കുന്ന ഈ ആപ്ലിക്കേഷന്‍ കംപ്യൂട്ടര്‍ പഠനത്തിന്‍റെ തുടക്കത്തില്‍ മിക്കവരും ഉപയോഗിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതിന് പകരം വെയ്ക്കാവുന്ന ഒട്ടനേകം ഫ്രീ പെയ്‍റിംഗ് പ്രോഗ്രാമുകള്‍ ഇന്നുണ്ട്. പലതും വെറും ചിത്രം വര എന്നതിനപ്പുറം ഇമേജ് കണ്‍വെര്‍ഷനും, എഡിറ്ററുമായൊക്കെ ഉപയോഗിക്കാവുന്നവയാണ്.
ഇത്തരത്തിലൊന്നാണ് Chasys Draw . ഇത് ഒരു ഇമേജ് എഡിറ്റര്‍ , കണ്‍വെര്‍ട്ടര്‍, വ്യുവര്‍, ഐക്കണ്‍ എഡിറ്റര്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എന്നാല്‍ ഇവയ്ക്കപ്പുറം ആനിമേഷന്‍ സാധ്യമാക്കുന്ന ഒരു ചെറിയ ആപ്ലിക്കേഷന്‍ കൂടിയാണ് ഇത്. പോര്‍ട്ടബിളായി ഉപയോഗിക്കാവുന്ന Chasys Draw ന്‍‌റെ ഈ സംവിധാനം ഉപയോഗിച്ച് ലളിതമായ ആനിമേഷനുകള്‍ ചെയ്ത് പഠിക്കാനാവും.

വരയ്ക്കാനുള്ള ഫീല്‍ഡില്‍ വരച്ചതിന് ശേഷം ആനിമേഷന്‍ മെനുവില്‍ ക്രിയേറ്റ് മെനു എടുത്ത് ഫ്രെയിമുകള്‍ നിര്‍മ്മിക്കാം. ഇങ്ങനെ തുടര്‍ച്ചയായി ഫ്രെയിമുകള്‍ വരച്ച് സേവ് ചെയ്യുക. ഇത് ഒരു എ.വി.ഐ ഫയലായി സേവ് ചെയ്യാവുന്നതാണ്. സ്റ്റോപ്പ് ഫ്രെയിം ആനിമേഷനുകള്‍ ഇങ്ങനെ നിര്‍മ്മിക്കാം.

http://www.jpchacha.com/chasysdraw/index.php

Comments

comments