വിന്‍ഡോസ് എക്സ്.പി മാക് പോലെയാക്കാം


ആപ്പിള്‍ കംപ്യൂട്ടറുകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിലയിലുള്ളവയല്ല. ഏറെ വിലയുള്ള മാക് സിസ്റ്റങ്ങള്‍ മികച്ച പെര്‍ഫോമന്‍സും, വ്യത്യസ്ഥമായ ഓപ്പറേറ്റിംഗ് സിസ്റ്റവുമുള്ളവയാണല്ലോ. മാക് കംപ്യൂട്ടറുകളെ സ്നേഹിക്കുന്ന പാവപ്പെട്ടവരുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയാണ് ഈ ടിപ്

വിന്‍ഡോസ് എക്സ്.പി ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ ചെറിയൊരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് അതിനെ മാക് പോലെയാക്കാന്‍ സാധിക്കും. FlyakiteOSX എന്ന പ്രോഗ്രാം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇത് സിസ്റ്റത്തിലെ ഐക്കണുകള്‍, രജിസ്ട്രി സെറ്റിങ്ങുകള്‍, കഴ്സറുകള്‍ എന്നിവയിലെല്ലാം മാറ്റം വരുത്തും. അഥവാ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് പണിയായി എന്ന് തോന്നിയാല്‍ കണ്‍ട്രോള്‍പാനലില്‍ പോയി റിമൂവ് പ്രോഗ്രാം ഒപ്ഷനെടുത്ത് ഇത് ഒഴിവാക്കുകയും ചെയ്യാം.
http://flyakiteosx.en.softonic.com/

Comments

comments