മിക്കവരും ഡോകുമെന്റുകളൊക്കെ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത് വേഡായിരിക്കും. ഉപയോഗത്തിലെ ലാളിത്യവും എന്നാല്‍ ഫീച്ചറുകളുടെ വൈവിധ്യവും വേഡിനെ പ്രിയപ്പെട്ടതാക്കുന്നു. വലിയൊരു ഭാഗം ടെക്സ്റ്റ് ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ ചില പ്രത്യേക ഇടങ്ങളില്‍ പ്രത്യേകം ഫോണ്ടുകള്‍ ഉപയോഗിക്കാറുണ്ടാകും. ഇവ ടൈപ്പ് ചെയ്ത ശേഷം മാറിക്കിടപ്പുണ്ടെങ്കില് എളുപ്പത്തില്‍ ശരിയാക്കാനാവും.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം ഡോകുമെന്റ് ഓപ്പണ്‍ ചെയ്യുക.
Ctrl + F അടിച്ച് നാവിഗേഷന്‍ പാനല്‍ തുറന്ന് മാഗ്നിഫൈയിംഗ് ഗ്ലാസിന് സമീപത്തുള്ള ആരോയില്‍ ക്ലിക്ക് ചെയ്ത് Advanced Find സെലക്ട് ചെയ്യുക.
Find and Replace വിന്‍ഡോ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ ബേസിക് മോഡില്‍ നിന്ന് അഡ്വാന്‍സ്ഡ് മോഡിലേക്ക് മാറ്റാന്‍ More ക്ലിക്ക് ചെയ്യുക.
Format -> Font എന്നെടുക്കുക. Find Font വിന്‍ഡോയില്‍ Font ഡ്രോപ്പ് ഡൗണ്‍ മെനു തുറന്ന് അവിടെ ഫോണ്ട്, സൈസ്, കളര്‍ എന്നിവയൊക്കെ സെല്ക്ട് ചെയ്യാം.
തുടര്‍ന്ന് OK ക്ലിക്ക് ചെയ്യുക.
സെര്‍ച്ച് ബോക്സിന് താഴെ ഒരു എക്സ്ട്രാ ഫോര്‍മാറ്റ് ഫില്‍റ്റര്‍ കാണാം. നിലവില്‍ സെലക്ട് ചെയ്ത ഫോര്‍മാറ്റിലുള്ള ഫോണ്ടുകള്‍ മുഴുവന്‍ കാണാന്‍ Find Next ക്ലിക്ക് ചെയ്യുക.
Replace ടാബ് ക്ലിക്ക് ചെയ്ത് Find and Replace ഉപയോഗിച്ചും ഇത് ചെയ്യാം.
മാറ്റങ്ങള്‍ കാണാന്‍ Reading Highlight -> Highlight All എടുക്കുക.