യുട്യൂബ് പ്ലെയറിന്‍റെ സൈസ് മാറ്റാംനിങ്ങള്‍ യുട്യൂബ് വീഡിയകള്‍ സ്ഥിരമായി കാണാറുള്ള ആളാണോ. യുട്യൂബ് വീഡിയോകള്‍ കാണുമ്പോള്‍ ഒന്നുകില്‍ ഫുള്‍ സ്ക്രീന്‍ വ്യു, അല്ലെങ്കില്‍ നിലവിലുള്ള സൈസ് എന്നിവയിലൊന്നില്‍ വീഡിയോ കാണാം. എന്നാല്‍ വീഡിയോകള്‍ ഫുള്‍ സ്ക്രീനാക്കാതെ അല്പം കൂടി വലുപ്പം കൂട്ടി കാണണമെന്ന് തോന്നാറുണ്ടോ? ഡ്രാഗ് ചെയ്ത് ഏത് സൈസില്‍ വേണമെങ്കിലും യുട്യൂബ് പ്ലെയറിന്‍റെ വലുപ്പം മാറ്റാന്‍ സാധിക്കുന്ന ഒരു എക്സ്റ്റന്‍ഷന്‍ ക്രോമില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഇത് ഡ്രാഗ് ചെയ്യുമ്പോള്‍ പിക്സല്‍ അനുപാതം ഓട്ടോമാറ്റിക്കായി മാറിക്കൊള്ളും. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ആവശ്യമുള്ള വലുപ്പത്തില്‍ വിന്‍ഡോ ഡ്രാഗ് ചെയ്ത് മാറ്റം വരുത്താം.

Download

Comments

comments