സ്ക്രീന്‍ റെസലൂഷന്‍ മാറ്റാന്‍ എളുപ്പവഴി


ചില പ്രോഗ്രാമുകള്‍ റണ്‍ ചെയ്യാന്‍ സ്ക്രീന്‍ റെസലൂഷനില്‍ മാറ്റം വരുത്തേണ്ടി വരും. സാധാരണയായി ഇത് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഡിസ്പ്ലേ സെറ്റിങ്ങ്സ് എടുത്ത് മാറ്റം വരുത്താറാണ് പതിവ്. എന്നാല്‍ വേഗത്തില്‍ ഇത് ചെയ്യാന്‍ ഹോട്ട്കീകള്‍ സെറ്റ് ചെയ്യാം. ഇത് നേരിട്ട് വിന്‍ഡോസില്‍ ചെയ്യാനാവില്ല. അതിന് സഹായിക്കുന്ന ചെറിയൊരു പ്രോഗ്രാമാണ് HotKey Resolution Changer.
resolution changer - Compuhow.com

വിന്‍ഡോസ് എക്സ്.പി മുതലുള്ള വേര്‍ഷനുകളില്‍ ഇത് ഉപയോഗിക്കാം. സിപ് ഫയലായി സൈറ്റില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഇത് എക്സ്ട്രാക്ട് ചെയ്ത് HRC.exe റണ്‍ ചെയ്യുക.

പ്രോഗ്രാം ഐക്കണ്‍ സിസ്റ്റം ട്രേയില്‍ പ്രത്യക്ഷപ്പെടും.അതില്‍ ക്ലിക്ക് ചെയ്താല്‍ ഒപ്ഷനുകള്‍ പ്രത്യക്ഷപ്പെടും. Change ല്‍ ക്ലിക്ക് ചെയ്ത് ഷോര്‍ട്ട് കട്ട് സെറ്റ് ചെയ്യാം.

http://funk.eu/hrc/

Comments

comments